• Home
  • News
  • ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ തുണിത്തരങ്ങൾ നാട്ടിലേക്ക്

ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ തുണിത്തരങ്ങൾ നാട്ടിലേക്ക്

മനാമ: പ്രളയ ദുരിത ബാധിതർക്ക് വേണ്ടിയുള്ള പുതിയ തുണിത്തരങ്ങൾ നാട്ടിലേക്ക്.പ്രമുഖ റീട്ടെയിൽ വസ്ത്ര വ്യാപാരികളായ അൽ റാഷിദ് ഗ്രൂപ്പി​​െൻറ കീഴിലുള്ള മദർ കെയർ, സ്​പ്ലാഷ് എന്നീ സ്ഥാപനങ്ങളുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി മൈത്രി സോഷ്യൽ അസോസിയേഷനുമായി സഹകരിച്ചാണ് തുണിത്തരങ്ങൾ നാട്ടിലേക്ക് അയക്കുന്നത്. 50 പെട്ടികളിലായി മുതിർന്നവർക്കും കുട്ടികൾക്കും വേണ്ടിയുള്ള പലതരം വസ്ത്രങ്ങളുടെ വൻ ശേഖരമാണ് ഇത് വഴി കേരളത്തിലെത്തുക.

ഇത് സംബന്ധിച്ച ധാരണാ പത്രം മദർ കെയർ കൺസപ്റ്റ് മാനേജർ റസൽ, സ്​പ്ലാഷ് കൺസപ്റ്റ് മാനേജർ ജയറാം എന്നിവരിൽ നിന്നും മൈത്രി പ്രസിഡൻറ്​ സിയാദ് ഏഴംകുളം, ഇന്ത്യൻ സ്​കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, മൈത്രി സെക്രട്ടറി ഷിബു പത്തനംതിട്ട എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.അൽ റാഷിദ് ഓഫീസിൽ നടന്ന ചടങ്ങിൽ കേരളത്തിലേക്കുള്ള വിഭവ സമാഹരണം ഏകോപിപ്പിക്കുന്ന ബഹ് റൈൻ മലയാളി കൂട്ടായ്​മയുടെ പ്രതിനിധികളും പങ്കെടുത്തു.അസീൽ അബ്​ദുൽ റഹ്മാൻ, ജനാർദ്ദനൻ, കെ.ആർ, നായർ, അബ്​ദുൽ വഹാബ് ബിപിൻ, ഷബീർ ക്ലാപ്പന തുടങ്ങിയ സാമൂഹിക പ്രവർത്തകർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Related News

Entertainment