• Home
  • News
  • ഹാജിമാർ ജംറയിലേക്കൊഴുകാൻ തുടങ്ങി

ഹാജിമാർ ജംറയിലേക്കൊഴുകാൻ തുടങ്ങി

മക്ക: അറഫാസംഗമം കഴിഞ്ഞ് മിനായിൽ തിരിച്ചെത്തിയ ഹാജിമാർ ജംറയിലേക്കൊഴുകാൻ തുടങ്ങി. ആദ്യദിനത്തിലെ കല്ലേറുകർമത്തിനായാണ് ജംറയിൽ എത്തുന്നത്. തിരക്കിൽ അപകടങ്ങൾ ഉണ്ടാവുന്നത് ഒഴിവാക്കാൻ വൻസുരക്ഷാസന്നാഹങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. വിവിധ പാലങ്ങളിലൂടെ പ്രവേശിച്ച് കർമം നിർവഹിച്ച് മറ്റൊരുവഴിക്ക് പുറത്തേക്ക് വരാനുള്ള സൗകര്യമാണുള്ളത്. നാല് പാലങ്ങൾ വഴിഹാജിമാർക്ക് ജംറയിലെത്താം. അതിനാൽ തന്നെ തിക്കും തിരക്കുമില്ലാതെ കർമം നിർവഹിക്കാനുള്ള വിശാലമായ സൗകര്യമുണ്ടിവിെട.

സുരക്ഷാ സേനകൾ കർശനമായി ഹാജിമാരെ നിരീക്ഷിച്ച് തിരക്ക് നിയത്രിക്കുന്ന കാഴ്ചയാണിവിടെ. കർമം കഴിഞ്ഞ് ഹാജമാരെ എവിടെയും നിൽക്കാൻ അനുവദിക്കില്ല. തിരിച്ചുനടക്കാനും അനുവദിക്കില്ല. നാല് തട്ടുകളിലായി കല്ലേറിന് സൗകര്യമുള്ളതിനാൽ ഹാജിമാർക്ക് വലിയ ബുദ്ധിമുട്ടില്ലാതെ കർമങ്ങൾ ചെയ്യാം. ഇബ്രാഹിം നബിയെ ദൈവകൽപന അനുസരിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച പിശാചിനെ പ്രതീകാത്മകമായി കല്ലെറിയുകയാണ് ഇവിടെ.

Related News

Entertainment

Business