• Home
  • News
  • ഖത്തർ: ഇന്ത്യയിലേക്കുള്ള ഇ-വിസാ സൗകര്യം ലഭിക്കും

ഖത്തർ: ഇന്ത്യയിലേക്കുള്ള ഇ-വിസാ സൗകര്യം ലഭിക്കും

ദോഹ: ഖത്തർ പൗരൻമാർക്ക് ഇനി ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ഇ– വീസ അനുവദിക്കും. നിലവിൽ 167 രാജ്യങ്ങളിലെ പൗരൻമാർക്ക് ഈ സൗകര്യം ലഭ്യമാണ്. ഇപ്പോൾ ദോഹയിലെ ഇന്ത്യൻ എംബസി വഴി ലഭ്യമാകുന്ന വീസ സേവനങ്ങൾക്കു പുറമെയാണ് ഇ– വീസ സൗകര്യം. ഇ– വീസ ആവശ്യമുള്ളവർ ഓൺലൈനായി മാത്രം അപേക്ഷ നൽകിയാൽ മതി.

ഓണ്‍ലൈനില്‍ നിന്നു ലഭിക്കുന്ന ഇലക്‌ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ഇ.ടി.എ) വിസക്ക് പകരമായി ഉപയോഗിക്കാവുന്നതാണ്. ഇനീ മുതല്‍ നേരിട്ടു ഇന്ത്യന്‍ എംബസിയില്‍ പോയി വിസക്ക് കാത്തിരിക്കേണ്ടതില്ല. നിലവില്‍ ഇന്ത്യന്‍ എംബസി നല്‍കി വരുന്ന വിസാ സേവനങ്ങള്‍ക്ക് പുറമേയാണ് പുതിയ ഇവിസ.

ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷ മുഖേനയാണ് ഇവിസ ലഭിക്കുക. എലക്‌ട്രോണിക് ട്രാവല്‍ ഓഥറൈസേഷന്‍ (ഇ.ടി.എ) വഴിയുള്ള പ്രത്യേക വിസാ അാഗീകാരം ഇമെയില്‍ വഴി അപോക്ഷകനെ അറിയിക്കും.

എംബസിയിൽ നേരിട്ട് അപേക്ഷ സമർപ്പിക്കുകയോ, പാസ്പോർട്ടിൽ വീസ സ്റ്റാംപ് പതിപ്പിക്കുകയോ ആവശ്യമില്ല. ഓൺലൈനായി അപേക്ഷിച്ചവർക്ക് ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ(ഇടിഎ) ഇ മെയിലായി അയച്ചു നൽകും. അപേക്ഷകർ ഈ ഇടിഎയുടെ പകർപ്പ് യാത്ര ചെയ്യുമ്പോൾ കൈവശം കരുതണം. അപേക്ഷയുടെ പുരോഗതി ഓൺലൈനായി https://indianvisaonline.gov.in/evisa/tvoa.html എന്ന വെബ്സൈറ്റിൽ നിന്ന് അറിയാനാവും. ഇടിഎയുടെ അടിസ്ഥാനത്തിൽ ഇമിഗ്രേഷൻ കൗണ്ടറിൽ നിന്നു പാസ്പോർട്ടിൽ വീസ സ്റ്റാംപ് പതിപ്പിക്കും. ബയോമെട്രിക് വിശദാംശങ്ങൾ ഇമിഗ്രേഷൻ കൗണ്ടറിൽ നിന്നു പകർത്തുകയും ചെയ്യും. അതേ സമയം, ഈ സൗകര്യം വീസ ഓൺ അറൈവൽ പോലെയല്ല.

ഇടിഎ മുഖേനയുള്ള അനുമതി ലഭിച്ചാൽ മാത്രമേ ഇന്ത്യയിലേക്കുള്ള പ്രവേശനം അനുവദിക്കൂ. ഇ– ടൂറിസ്റ്റ് വീസ, ഇ– ബിസിനസ് വീസ, ഇ– മെഡിക്കൽ വീസ എന്നീ മൂന്നു വിഭാഗങ്ങളിൽ മാത്രമാണ് ഇ– വീസ അനുവദിക്കുക. ഇ– വീസയ്ക്ക് പരമാവധി 60 ദിവസമാണു കാലവധി. പാസ്പോർട്ടിന് ആറു മാസത്തെ കാലാവധിയുണ്ടായിരിക്കണം. മടക്കയാത്രയ്ക്കുള്ള ടിക്കറ്റും, ഇന്ത്യയിലെ ചെലവിന് ആവശ്യത്തിനുള്ള പണവും കൈവശം കരുതണം.

ഈ സൗകര്യം ഉപയോഗിച്ച് ഇ.ടി.എ ഇല്ലാതെ ഇന്ത്യയിലെത്താന്‍ കഴിയില്ല. നിലവില്‍ ഇന്ത്യയില്‍ നിന്നു ഖത്തറില്‍ എത്തുന്നവര്‍ക്ക് ഖത്തര്‍ നല്‍കുന്ന ഓണ്‍ എറൈവല്‍ വിസക്ക് സമാനമല്ല ഈ സൗകര്യമെന്നും അധികൃതര്‍ അറിയിച്ചു.