• Home
  • News
  • സ്വദേശിവത്കരണം; സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ 3140 വി​​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ ന​ഷ്​​

സ്വദേശിവത്കരണം; സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ 3140 വി​​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ ന​ഷ്​​ട​മാ​യി

കു​വൈ​ത്ത്​ സി​റ്റി: സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ ഉ​റ​പ്പാ​ക്കു​ന്ന​തി​​​​െൻറ ഭാ​ഗ​മാ​യു​ള്ള ന​ട​പ​ടി​ക​ളെ തു​ട​ർ​ന്ന്​ 3140 പ്ര​വാ​സി​ക​ൾ​ക്ക്​ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ തൊ​ഴ​ി​ൽ ന​ഷ്​​ട​മാ​യി. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ പ്ര​വാ​സി​ക​ൾ​ക്ക്​ പ​ക​രം സ്വ​ദേ​ശി​ക​ളെ നി​യ​മി​ക്കു​ക​യെ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ ഇ​ത്ര​യും പേ​രെ ഒ​ഴി​വാ​ക്കി​യ​തെ​ന്ന്​ സി​വി​ൽ സ​ർ​വി​സ​സ്​ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ഹ്​​മ​ദ്​ അ​ൽ ജാ​സ​ർ വ്യ​ക്​​ത​മാ​ക്കി. 2017- 18 കാ​ല​യ​ള​വി​ലാ​ണ്​ ഇ​വ​രെ ജോ​ലി​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​ത്.

രാജ്യം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സ്വദേശി-വിദേശി ജനസംഖ്യയിലുണ്ടായ അസന്തുലിതാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന്റ മുന്നോടിയായിട്ടാണ് സര്‍ക്കാര്‍ പൊതുമേഖലയില്‍ സ്വദേശിവത്കരണ നടപടികള്‍ കര്‍ശനമാക്കുന്നതെന്നും അല്‍ ജസ്സാര്‍ കുവൈത്ത് ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കി.നിലവില്‍ രാജ്യത്ത് സര്‍ക്കാര്‍ സെര്‍വിസില്‍ തുടരുന്ന വിദേശികളെ ഒഴിവാക്കി പകരം സ്വദേശികള്‍ക്ക് അവസരം നല്‍കുകയാണ് ലക്ഷ്യം.

അതേസമയം ആരോഗ്യമേഖലയെ സ്വദേശിവത്കരണ നടപടിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് വിവിധ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളിലായി 44,572 വിദേശികളാണ് തൊഴില്‍ ചെയ്യുന്നത്. 46 വിവിധ സര്‍ക്കാര്‍ വകുപ്പുകളിലായി മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ സര്‍വീസില്‍ തുടരുന്നു. സ്വദേശിവത്കരണം കൂടുതല്‍ പിടിമുറുക്കുന്നതോടെ നിരവധി ഇന്ത്യക്കാര്‍ക്കും തൊഴില്‍ നഷ്ടമാകും.