• Home
  • News
  • കേരളത്തിനായി തമിഴ്‌നാട് സർക്കാർ ജീവനക്കാരുടെ വകയായി 200 കോടി

കേരളത്തിനായി തമിഴ്‌നാട് സർക്കാർ ജീവനക്കാരുടെ വകയായി 200 കോടി

തിരുവനന്തപുരം: നവകേരള നിര്‍മ്മിതിക്കായി കോടികളുടെ സഹായം ആവശ്യമായ കേരളത്തിനു അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നിന്നുള്ള സഹായപ്രവാഹം നിലയ്ക്കുന്നില്ല. സിനിമ താരങ്ങളും, രാഷ്ട്രീയ പാര്‍ട്ടികളുടെയും, പ്രവര്‍ത്തകരുടെയും സഹായഹസ്തത്തിനു പുറമെ തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ജീവനക്കാരുടെ വകയായി 200 കോടി കേരളത്തിലേക്ക് എത്തും. മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് തമിഴ്‌നാട് ഗവ. എംപ്ലോയിസ് അസോസിയേഷന്‍( ടിഎന്‍ജിഇഎ) അറിയിച്ചു. ഈ മാസത്തെ ശമ്പളത്തില്‍ നിന്ന് ഏകദേശം 200 കോടിയോളം വരുമെന്നും അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി.ആര്‍ രാജ്കുമാര്‍ അറിയിച്ചു. പുറമെ കേരളത്തിനായി അവശ്യസാധനങ്ങളും എത്തിക്കുന്നുണ്ട്. 4000 കിലോ അരി, അവശ്യമരുന്നുകള്‍, കുട്ടികളുടെ ഉടുപ്പുകള്‍, ബെഡ്ഷീറ്റുകള്‍, സാരികള്‍, ജാക്കറ്റുകള്‍ എന്നീങ്ങനെ സാധനങ്ങളുടെ രണ്ടാമത്തെ ലോഡും കേരളത്തിലെത്തിച്ചു.

നേരത്തെയും സർക്കാർ ജീവനക്കാർ പ്രളയബാധിതരെ സഹായിക്കാൻ രംഗത്ത് വന്നിരുന്നു. 4000 കിലോ അരി, അവശ്യമരുന്നുകൾ, കുട്ടികളുടെ ഉടുപ്പുകൾ, ബെഡ്‌ഷീറ്റുകൾ, സാരികൾ, ജാക്കറ്റുകൾ എന്നിവ കേരളത്തിലേക്ക് കയറ്റി അയയ്‌ക്കുകയും ചെയ്‌തിരുന്നു.

പ്രളയം തകര്‍ത്തെറിഞ്ഞ റോഡുകളും, പാലങ്ങളും മാത്രം പുനര്‍നിര്‍മ്മിക്കാന്‍ ആവശ്യമായത് 5815. 25 കോടി രൂപ. പ്രളയത്തില്‍ വിറങ്ങലിച്ച കേരളത്തില്‍ പൊതുമരാമത്ത് വകുപ്പിനാണ് ഏറ്റവും കുടുതല്‍ നഷ്ടമായതെന്നാണ് വിലയിരുത്തല്‍. അറ്റകൂറ്റപ്പണികള്‍ക്കായി അടിയന്തിരമായി 1000 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഖ്യ ഗതാഗത സംവിധാനത്തെ പൂര്‍വ സ്ഥിതിയിലാക്കാന്‍ 5000 കോടിയോളം കണ്ടെത്തണമെന്നതാണ് ഇനിയുള്ള വെല്ലുവിളി.

Related News