• Home
  • News
  • ഹാജിമാർ മടക്കയാത്ര തുടങ്ങി; മിനയോട്​ വിടപറഞ്ഞു

ഹാജിമാർ മടക്കയാത്ര തുടങ്ങി; മിനയോട്​ വിടപറഞ്ഞു

മക്ക: ഹജ്ജ്​ കർമങ്ങൾ പൂർത്തിയാക്കി മുഴുവൻ തീർഥാടകരും മിന താഴ്​വരയോട്​ വിടപറഞ്ഞു. വ്യാഴാഴ്​ച വൈകുന്നേരം തുടങ്ങിയ തിരികെയാത്ര വെള്ളിയാഴ്​ച രാത്രിയോടെ പൂർത്തിയായി. ആറ്​ ദിവസമായി  ജനസാഗരമായിരുന്ന കൂടാര നഗരം ഇതോടെ  വിജനതക്ക്​ വഴിമാറി.

ഇന്ത്യൻ ഹാജിമാരുടെ ആദ്യസംഘം മടക്കയാത്ര ആരംഭിച്ചു. ജിദ്ദ ഹജ് ടെർമിനലിൽ പ്രാദേശിക സമയം പുലർച്ചെ 3.30നു ഗുവാഹത്തിലേക്കുള്ള സൗദി എയർലൈൻ വിമാനമാണ് 267 ഹാജിമാരുമായി പറന്നുയർന്നത്. ഇന്ത്യയിൽ നിന്നെത്തിയ ഒന്നേ മുക്കാൽ ലക്ഷം പേരെയും വരും ദിവസങ്ങളിൽ എയർ ഇന്ത്യയുടെയും സൗദി എയർലൈൻസിന്റെയും വിമാനങ്ങളിൽ നാട്ടിലെത്തിക്കും.

ഇതിൽ 66,724 പേർ ജിദ്ദ ഹജ് ടെർമിനലിൽനിന്നും 61,853 പേർ മദീനയിൽനിന്നുമാണു മടങ്ങുക. മദീനയിൽനിന്നുള്ള ഇന്ത്യൻ ഹാജിമാരുടെ ആദ്യവിമാനം സെപ്റ്റംബർ പതിനൊന്നിന് ഔറംഗാബാദിലേക്കായിരിക്കും. കേന്ദ്ര ഹജ് കമ്മിറ്റി വഴി 1,28,702 പേരും സ്വകാര്യ ഹജ് ഏജൻസികൾ വഴി 46,323 തീർഥാടകരുമാണ് ഹജ് നിർവഹിക്കാൻ എത്തിയത്. സ്വകാര്യ ഗ്രൂപ്പുകളിലെത്തിയവരെല്ലാം ജിദ്ദയിലാണ് വിമാനമിറങ്ങിയത്. മടക്കയാത്രയ്ക്കുള്ള അവസാന വിമാനം മദീനയിൽനിന്ന് സെപ്റ്റംബർ 25ന് ആയിരിക്കുമെന്നും കോൺസൽ ജനറൽ അറിയിച്ചു. ഇന്ത്യയിൽ നിന്നെത്തിയവരെ സുഗമമായി ഹജ് നിർവഹിക്കാൻ സഹായിച്ച സൗദി അധികൃതർക്കും ഇന്ത്യൻ ഹജ് മിഷനു കീഴിൽ ജോലിചെയത ഉദ്യോഗസ്ഥർക്കും സന്നദ്ധ പ്രവർത്തകർക്കും കോൺസൽ ജനറൽ നൂർ റഹ്മാൻ ഷെയ്ഖ് നന്ദി രേഖപ്പെടുത്തി.

Related News

Recent Updates