• Home
  • News
  • സ്‌കൂളുകളിലെ പ്രവേശന പ്രതിസന്ധി ഈ വർഷം ഏറെക്കുറെ പരിഹരിക്കപ്പെടുമെന്ന് വിദ്യഭ്യാ

സ്‌കൂളുകളിലെ പ്രവേശന പ്രതിസന്ധി ഈ വർഷം ഏറെക്കുറെ പരിഹരിക്കപ്പെടുമെന്ന് വിദ്യഭ്യാസ മന്ത്രാലയം

ദോഹ: രാജ്യത്തെ സ്വകാര്യ സ്‌കൂളുകളിലെ പ്രവേശന പ്രതിസന്ധി ഈ വർഷം ഏറെക്കുറെ പരിഹരിക്കപ്പെടുമെന്ന് വിദ്യഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.ഈ വർഷം 11 പുതിയ സ്കൂളുകൾക്കും കിൻഡർഗാർട്ടനുകൾക്കും അനുമതി നൽകുക വഴി 4,000 പുതിയ സീറ്റുകളാണ് ലഭ്യമാകുന്നത്. ഇതോടെ സ്വകാര്യസ്കൂളുകളിൽ കുറവുള്ള സീറ്റുകളുടെ 60 ശതമാനവും പരിഹരിക്കപ്പെടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ് സ്കൂൾ അഡ്വൈസർ താരിഖ് അബ്ദുള്ള അൽ അബ്ദുള്ള ഔദ്യോഗിക വെബ്‌സൈറ്റിൽ വ്യക്തമാക്കി.

പുതിയ സ്കൂളുകൾ നിർമിക്കാൻ സർക്കാർ സ്ഥലം അനുവദിച്ചിട്ടുണ്ടെന്നും സ്വകാര്യ സ്‌കൂളുകൾ തുടങ്ങാൻ കെട്ടിടങ്ങൾ വാടകക്ക് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതേസമയം പല ഇന്ത്യൻ രക്ഷിതാക്കൾക്കും സ്കൂൾ പ്രവേശനം പുതിയ അധ്യയന വർഷവും കടുത്ത പ്രതിസന്ധിയായേക്കുമെന്നാണ് സൂചന. പുതുതായി തുടങ്ങുന്ന സ്കൂളുകളിൽ ഫീസ് നിരക്ക് കൂടുതലായതിനാൽ പഴയ ഇന്ത്യൻ സ്‌കൂളുകളെ തന്നെയാണ് പലരും സീറ്റുകൾക്കായി സമീപിക്കുന്നത്..എന്നാൽ ഈ സ്‌കൂളുകളിൽ സീറ്റുകൾ പരിമിതമായതിനാൽ പ്രവേശനം ലഭിക്കാൻ പ്രയാസമാണ്.

Related News

Entertainment

Business