• Home
  • News
  • മ​ണ്ണെ​ണ്ണ​യ്ക്കും സ​ബ്സി​ഡി ഇ​ല്ല; കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി

മ​ണ്ണെ​ണ്ണ​യ്ക്കും സ​ബ്സി​ഡി ഇ​ല്ല; കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി

ന്യൂ​ഡ​ൽ​ഹി: പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്ന കേ​ര​ള​ത്തി​ന് വീ​ണ്ടും ഇ​രു​ട്ട​ടി ന​ൽ​കി കേ​ന്ദ്ര​സ​ർ​ക്കാ​ർ. സം​സ്ഥാ​ന​ത്തി​ന് അ​നു​വ​ദി​ച്ച അ​ധി​ക മ​ണ്ണെ​ണ്ണ​യ്ക്കും സ​ബ്സി​ഡി ഇ​ല്ലെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചു. അ​രി​ക്ക് പി​ന്നാ​ലെ​യാ​ണ് മ​ണ്ണെ​ണ്ണ​യ്ക്കും സ​ബ്സി​ഡി ഇ​ല്ലെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ച​ത്.കേ​ര​ള​ത്തി​ന് 12,000 കി​ലോ ലി​റ്റ​ർ അ​ധി​ക മ​ണ്ണെ​ണ്ണ​യാ​ണ് കേ​ന്ദ്രം അ​നു​വ​ദി​ച്ച​ത്. സ​ബ്സി​ഡി ഇ​ല്ലാ​ത്ത​തി​നാ​ൽ മ​ണ്ണെ​ണ്ണ ലി​റ്റ​റി​ന് 70 രൂ​പ വീ​തം ന​ൽ​ക​ണം. ‌സ​ബ്സി​ഡി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ലി​റ്റ​റി​ന് 29 രൂ​പ ന​ൽ​കി​യാ​ൽ മ​തി​യാ​യി​രു​ന്നു.പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന കേരളത്തിന് ഇത് കനത്ത തിരിച്ചടിയാണ്.

നേരത്തെ കേരളത്തിന് അനുവദിച്ച 89,540 മെട്രിക് ടൺ അരിക്ക് കിലോഗ്രാമിന് 25 രൂപ വീതം ഇടാക്കുമെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നു. എന്നാൽ തീരുമാനം വിവാദമാവുകയും ജനരോക്ഷം ഉണ്ടാകുകയും ചെയ്തതോടെ അരിക്ക് പണം ഈടാക്കില്ലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാൻ വിശദമാക്കുകയായിരുന്നു. പ്രളയബാധിത മേഖലയിലെ ഓരോ കുടുംബത്തിനും 15 കിലോ വീതം മാസംതോറും നൽകാനാണ് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ അരി ആവശ്യപ്പെട്ടത്. പിന്നീട് ഇത് വിവാദമായതോടെ പിൻവലിക്കുകയായിരുന്നു.

അ​തേ​സ​മ​യം, വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത​ർ​ക്കു​ള്ള സ​ഹാ​യം ഇ​ന്ന് മു​ത​ല്‍ ല​ഭ്യ​മാ​കു​മെ​ന്ന് റ​വ​ന്യു​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ല്‍ നി​ന്ന് അ​നു​വ​ദി​ച്ച പ​ണം ബാ​ങ്കു​ക​ൾ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. ബാ​ങ്കു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​താ​ണ് ത​ട​സ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related News