• Home
  • News
  • യുഎഇയിലെ മികച്ച വിനോദ സഞ്ചാര കേന്ദ്രമെന്ന ബഹുമതി അബുദാബി സ്വന്തമാക്കി

യുഎഇയിലെ മികച്ച വിനോദ സഞ്ചാര കേന്ദ്രമെന്ന ബഹുമതി അബുദാബി സ്വന്തമാക്കി

അബുദാബി:അബുദാബിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന.വാർണർ ബ്രോസ് വേൾഡ്, ലൂവ്റ് മ്യൂസിയം എന്നീ ലോകോത്തര പദ്ധതികളിലൂടെ യുഎഇയിലെ മികച്ച വിനോദ സഞ്ചാര കേന്ദ്രമെന്ന ബഹുമതി അബുദാബി സ്വന്തമാക്കി. ടൈം മാഗസിൻ നടത്തിയ സർവേയിലാണ് അബുദാബിക്ക് മികച്ച ടൂറിസ കേന്ദ്രമെന്ന ഖ്യാതി. ഇതോടെ ലോക വിനോദ സഞ്ചാര ഭൂപടത്തിൽ അബുദാബിയുടെ സ്ഥാനം ഒന്നുകൂടി ഉയർന്നു. ഇത് എമിറേറ്റിലെ വിനോദ സഞ്ചാര വ്യവസായത്തിന് ആക്കം കൂട്ടിയതായി സാംസ്കാരിക, ടൂറിസ വിഭാഗം അറിയിച്ചു.

യുഎഇയിലെത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗത്തെയും അബുദാബി, ദുബായ് എമിറേറ്റുകളാണ് ആകർഷിക്കുന്നത്. കഴിഞ്ഞ വർഷം ദുബായിലാണ് ഭുരിഭാഗം സന്ദർശകരും എത്തിയതെങ്കിൽ ഇത്തവണ പുതിയ ആകർഷണങ്ങളോടെ അബുദാബി സ്ഥാനം തിരിച്ചുപിടിച്ചതായി മാഗസിൻ ചൂണ്ടിക്കാട്ടുന്നു.

Related News

Entertainment