• Home
  • News
  • നെടുമ്പാശേരി അന്താരാഷ‌്ട്ര വിമാനത്താവളം ബുധനാഴ‌്ച മുതൽ പ്രവർത്തന സജ്ജമാകും

നെടുമ്പാശേരി അന്താരാഷ‌്ട്ര വിമാനത്താവളം ബുധനാഴ‌്ച മുതൽ പ്രവർത്തന സജ്ജമാകും

ദോഹ: കേരളത്തിലുണ്ടായ കനത്ത പ്രളയത്തെ തുടർന്ന് അടച്ച നെടുമ്പാശേരി അന്താരാഷ‌്ട്ര വിമാനത്താവളം ബുധനാഴ‌്ച മുതൽ പ്രവർത്തന സജ്ജമാകും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ആഭ്യന്തര, രാജ്യാന്തര വിമാനസര്‍വീസുകള്‍ സാധാരണനിലയില്‍ നടത്തുമെന്ന് സിയാൽ അധികൃതർ അറിയിച്ചു.

ശക്തമായ വെള്ളപ്പൊക്കത്തിൽ റൺവേയിലുൾപ്പെടെ വെള്ളം കയറി സുരക്ഷയ്ക്ക് വീഴ്ചയുണ്ടായതിനാലാണ് 15മുതൽ വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിയത‌്.

കൊച്ചി നാവികസേന വിമാനത്താവളത്തിൽ നിന്നും താത്കാലികമായി ആരംഭിച്ച യാത്ര സർവീസുകൾ ബുധനാഴ‌്ച അവസാനിക്കും. നെടുമ്പാശേരി അടച്ചതിനെത്തുടർന്നാണ‌് നാവിക വിമാനത്താവളത്തിൽ നിന്നും ചെറു യാത്രാ വിമാനങ്ങൾ സർവീസ‌് നടത്തിയത‌്.

നെടുമ്പാശേരി പ്രവർത്തന സജ്ജമായെന്ന‌് എല്ലാ വിമാന കമ്പനികളെയും സിയാൽ അറിയിച്ചിട്ടുണ്ട‌്. യാത്രക്കാർക്ക‌് കൊച്ചിയിൽ നിന്ന‌് പോകുന്നതിനും തിരിച്ച‌ുമുള്ള ടിക്കറ്റുകൾ ബുക്ക‌് ചെയ്യുന്നതിനും നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്.