• Home
  • News
  • ഖത്തറിലെ എണ്ണയിതര വരുമാനം വർധിച്ചുവെന്ന് റിപ്പോർട്ട്

ഖത്തറിലെ എണ്ണയിതര വരുമാനം വർധിച്ചുവെന്ന് റിപ്പോർട്ട്

ദോഹ : 2017 ൽ ഖത്തറിലെ എണ്ണയിതര വരുമാനം പതിനെട്ടു മില്യൺ ഖത്തരി റിയൽ കവിഞ്ഞതായി ഖത്തർ ചേംബർ ഓഫ് കൊമേഴ്‌സ് വാർത്താകുറിപ്പിൽ അറിയിച്ചു.ഖത്തറിന് മേൽ അയൽ രാഷ്ട്രങ്ങൾ തുടരുന്ന ഉപരോധം തുടരുന്നതിനിടെ ഈ നേട്ടം കൈവരിക്കാനായത് ഗൾഫ് രാഷ്ട്രങ്ങളിൽ തന്നെ ഖത്തറിന് അഭിമാന നേട്ടമാണ്.

2017 ന്റെ രണ്ടാം സാമ്പത്തിക പാദത്തിലാണ്‌ എണ്ണയിതര ഉല്പന്നങ്ങൾ ഖത്തറിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് കൂടുതലായി കയറ്റുമതി ചെയപ്പെട്ടത്. ഉപരോധ കാലയളവിൽ സ്വകാര്യ മേഖലക്ക് കൂടുതൽ അവസരങ്ങൾ നൽകിയത് നേട്ടമായെന്നും ഖത്തർ ചേംബർ ഓഫ് കൊമേഴ്‌സ് ചെയർമാൻ ഷെയ്ഖ് ഖലീഫ ബിൻ ജാസിം അൽതാനി വ്യക്തമാക്കി.

Entertainment

Business