• Home
  • News
  • സൗദി: പൈലറ്റ് പട്ടികയിലേക്ക് അഞ്ചു വനിതകൾ

സൗദി: പൈലറ്റ് പട്ടികയിലേക്ക് അഞ്ചു വനിതകൾ

റിയാദ്: സൗദിയില്‍ പൈലറ്റ് പട്ടികയിലേക്ക് അഞ്ചു വനിതകളും.സിവിൽ ഏവിയേഷൻ പൈലറ്റ്​ ബിരുദം നേടി ആദ്യഘട്ടം വനിതകൾ പുറത്തിറങ്ങി. അഞ്ചുവനിതകൾക്കാണ്​ ലൈസൻസ്​ ലഭിച്ചത്​. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് അഞ്ചു വനിതകള്‍ക്കു വിമാനം പറത്താനുള്ള ലൈസന്‍സ് അനുവദിച്ചത്. ഇതോടെ സൗദി ദേശീയ വിമാന കമ്പനിയായ സഊദിയ പറത്താന്‍ ഇനി ഇവര്‍ രംഗത്തുണ്ടാകും.

വ്യോമയാന മേഖലയില്‍ സൗദി വനിതകള്‍ക്ക് ജോലി ചെയ്യാന്‍ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിവും ആത്മവിശ്വാസവും യോഗ്യതയുമുള്ള വനികകള്‍ക്ക് ലൈസന്‍സ് അനുവദിച്ചു നല്‍കിയതെന്ന് അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐ.സി.എ.ഒ) പറഞ്ഞു. അടുത്ത കാലത്തായി നിരവധി സഊദി വനിതകള്‍ സിവില്‍ ഏവിയേഷന്‍ മേഖലയിലെ വിവിധ തസ്തികകളില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്.

Related News