• Home
  • News
  • ശ​ക്​​ത​മാ​യ ന​ട​പ​ടി​ക്കൊ​രു​ങ്ങി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

ശ​ക്​​ത​മാ​യ ന​ട​പ​ടി​ക്കൊ​രു​ങ്ങി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

കുവൈത്ത് സിറ്റി: സ്വദേശി-വിദേശി ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നതിന്റ ഭാഗമായി കടുത്ത നിലപാടുകളിലേക്ക് സര്‍ക്കാര്‍ നീക്കങ്ങളാരംഭിച്ചു.

ഇത് സംബന്ധിച്ചു കുവൈത്ത് ആഭ്യന്തര മന്ത്രാലയം, തൊഴില്‍ സാമൂഹ്യ മന്ത്രാലയം, വ്യവസായ വാണിജ്യ മന്ത്രാലയം കൂടാതെ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ എന്നീ വകുപ്പുകള്‍ സംയുക്തമായി കര്‍ശന മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിനാണ് ആലോചിക്കുന്നത്.

സര്‍ക്കാര്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലും അപ്രഖ്യാപിത നിതാഖത്തിന് സമാനമായ നടപടികള്‍ക്കാണ് മുതിരുന്നത്.വിദേശികളെ ഒഴിവാക്കി പകരം സ്വദേശികള്‍ക്ക് അവസരം നല്‍കുക എന്ന പ്രാഥമികമായ നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്.

ഇതിന്റെ ഭാഗമായി സ്വദേശിവത്കരണം പൂര്‍ണരൂപത്തില്‍ പ്രവര്‍ത്തികമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. വിദേശികളെ ഒഴിവാക്കുന്നതിന് കടുത്ത നടപടികള്‍ക്ക് നീങ്ങുന്നതിനോടൊപ്പം, രാജ്യത്ത് അനാവശ്യമായി തുടരുന്ന അടിസ്ഥാന വര്‍ഗ തൊഴിലാളികളെയും, അയോഗ്യരായവരെയും കണ്ടെത്തി ഒഴുവാക്കുന്നതാണ്.

കൂടാതെ 60 വയസ് പൂര്‍ത്തിയായ വിദേശികളെ പുതിയതായി റിക്രൂട്ട് ചെയ്യരുതെന്നും, രാജ്യത്ത് തുടരുന്നവരുടെ താമസരേഖയും തെഴിലനുമതി പത്രവും പുതുക്കി നല്‍കരുതെന്നുമാണ് തീരുമാനം.65 വയസ്സ് കഴിഞ്ഞവരുടെ വിസയോ, തൊഴില്‍ രേഖയോ പുതുക്കരുതെന്നും പുതിയതായി അനുവദിക്കരുതെന്നുമുള്ള മുന്‍ തീരുമാനം റദ്ദാക്കുന്നതാണ് പുതിയ തീരുമാനം.