• Home
  • News
  • ദുരിതാശ്വാസ നിധിയിലേക്ക്‌ നിവിൻ പോളി 25 ലക്ഷം സംഭാവന നൽകി

ദുരിതാശ്വാസ നിധിയിലേക്ക്‌ നിവിൻ പോളി 25 ലക്ഷം സംഭാവന നൽകി

തിരുവനന്തപുരം > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ചലച്ചിത്ര താരം നിവിൻ പോളി 25 ലക്ഷം രൂപ സംഭാവന നൽകി. തുകയടങ്ങുന്ന ചെക്ക്‌ നിവിൻ പോളി മുഖ്യമന്ത്രി പിണറായി വിജയന്‌ കൈമാറി. പി രാജീവ്‌ ഒപ്പമുണ്ടായിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക്‌ എല്ലാവരും സംഭാവന നൽകണമെന്ന്‌ അഭ്യർഥിച്ച നിവിൻ സർക്കാരിന്റെ ദുരിതാശ്വാസ ഏകോപനത്തെ പ്രശംസിച്ചു.

പ്രളയ ദുരിതത്തില്‍പ്പെട്ടവരെ കൈപിടിച്ചുയര്‍ത്താന്‍ ഈ നാട്ടിലെ എല്ലാവരുടെയും സഹായമുണ്ടാകണമെന്ന് നിവിന്‍ അഭ്യര്‍ഥിച്ചു. ദുരിതം പേറുന്നവരെ സഹായിക്കാനുള്ള സമയമാണിത്. എല്ലാവര്‍ക്കും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാം. പ്രളയക്കെടുതി നേരിടുന്നതിനായി സര്‍ക്കാര്‍ നന്നായി പ്രവര്‍ത്തിക്കുകയാണെന്നും നിവിന്‍ പറഞ്ഞു.

Related News