• Home
  • News
  • യു.എ.ഇ: സെപ്റ്റംബറിൽ പെട്രോൾ വിലയിൽ നേരിയ വർധനവ്

യു.എ.ഇ: സെപ്റ്റംബറിൽ പെട്രോൾ വിലയിൽ നേരിയ വർധനവ്

അബുദാബി: സെപ്റ്റംബറിൽ യു.എ.ഇ.യിൽ പെട്രോൾ, ഡീസൽ വില വർധിക്കും. ഊർജ വ്യവസായ മന്ത്രാലയമാണ് അടുത്തമാസത്തെ വില പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള അറിയിപ്പ് ഇറക്കിയത്.

സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.48 ദിര്‍ഹമായി. കഴിഞ്ഞമാസം ഇത് 2.46 ദിര്‍ഹമായിരുന്നു. ഇ-പ്ലസ് 91 ലിറ്ററിന് 2.4 ദിര്‍ഹമാണ് പുതുക്കിയ വില. കഴിഞ്ഞമാസം 2.38 ദിര്‍ഹമായിരുന്നു നിരക്ക്. ഡീസല്‍ ലിറ്റര്‍ 2.63 ദിര്‍ഹമായിരുന്നത് 2.64 ദിര്‍ഹമായും വര്‍ദ്ധിച്ചു. യു.എ.ഇ ഊർജ വ്യവസായ മന്ത്രാലയമാണ് പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ചത്.

Related News