• Home
  • News
  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: സം​ഭാ​വ​ന 1000 കോ​ടി ക​വി​ഞ്ഞു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: സം​ഭാ​വ​ന 1000 കോ​ടി ക​വി​ഞ്ഞു

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന ആയിരം കോടി കഴിഞ്ഞു. 1027 കോടി രൂപയാണ് വ്യാഴാഴ്‌‌ച്ച രാത്രിവരെയുള്ള കണക്ക്. അനവധിപേര്‍ സഹായം വാഗ്‌ദാനം ചെയ്‌‌‌തിട്ടുമുണ്ട്. ഒരുമാസത്തെ ശമ്പളം പത്ത്മാസമായി നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയ്‌‌ക്കും വന്‍പിന്തുണയാണ് ലഭിക്കുന്നത്.

ഇ​ല​ക്ട്രോ​ണി​ക്സ് പേ​യ്മെ​ന്‍റി​ലൂ​ടെ 145.17 കോ​ടി, യു​പി​ഐ/​ക്യു​ആ​ർ/​വി​പി​എ വ​ഴി 46.04 കോ​ടി, പ​ണം/​ചെ​ക്ക്/​ആ​ർ​ടി​ജി​എ​സ് വ​ഴി 835.86 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ് ല​ഭി​ച്ച പ​ണ​ത്തി​ന്‍റെ ക​ണ​ക്ക്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് റി​ല​യ​ൻ​സ് ഫൗ​ണ്ടേ​ഷ​ൻ 21 കോ​ടി രൂ​പ ന​ൽ​കി. ചെ​യ​ർ​പേ​ഴ്സ​ൻ നി​ത അം​ബാ​നി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ചെ​ക്ക് കൈ​മാ​റി. ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന 8.92 കോ​ടി രൂ​പ​യും നി​ധി​യി​ലേ​ക്കു സം​ഭാ​വ​ന ന​ൽ​കി.

Related News