കുവൈത്തിലെ സർക്കാർ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലാകുന്നു; സഹേൽ ആപ്പിൽ കൂടുതൽ സർവീസുകൾ
കുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലാകുന്നു sahel app. ഇതിന്റെ ഭാഗമായി സഹേൽ ആപ്പിൽ ഇനി കൂടുതൽ സർവീസുകൾ ലഭിക്കും. രാജ്യത്തെ ഷോപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിയമനടപടികളുടെ വിവരങ്ങളും ഇനി ആപ്പിൽ ലഭിക്കും. ഫെബ്രുവരി ഒന്നു മുതലാണ് സഹേൽ ആപ്പിൽ ഇവ ലഭ്യമാകുക. വാണിജ്യ മന്ത്രാലയം ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്. മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത സ്ഥാപനത്തിന്റെ ഔദ്യോഗിക പ്രതിനിധികൾക്കായിരിക്കും സർവിസ് ലഭിക്കുക. ഇത്തരം ഇടപാടുകൾ ഫെബ്രുവരി ഒന്നു മുതൽ ഓൺലൈൻ വഴി മാത്രമായി പരിമിതപ്പെടുത്തും.
ഇതിനാൽ കമ്പനിയുടെ വാണിജ്യ രജിസ്റ്ററിൽ ചേർത്ത ഇ-മെയിൽ അഡ്രസും മൊബൈൽ ഫോൺ നമ്പറും ശരിയാണെന്ന് ഉറപ്പുവരുത്തണമെന്ന് ബന്ധപ്പെട്ടവർക്ക് അധികൃതർ നിർദേശം നൽകി. നിലവിൽ സഹേൽ ആപ്പിൽ നിലവിൽ വിവിധ സർക്കാർ വകുപ്പുകളുടെ 141ഓളം ഇ-സേവനങ്ങളാണ് കിട്ടുന്നത്. സർക്കാർ മന്ത്രാലയങ്ങളെ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെടുത്തിയാണ് സംവിധാനം ഒരുക്കിയത്. നിലവിൽ സഹേൽ ആപ്പിൽ എട്ട് ലക്ഷത്തിലധികം വരിക്കാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.