• Home
  • News
  • ഇലക്ട്രിക് ടോയ് ഗെയിം തകർന്ന് കുട്ടികളടക്കം ഏഴുപേർക്ക്​​ പരിക്ക്​

ഇലക്ട്രിക് ടോയ് ഗെയിം തകർന്ന് കുട്ടികളടക്കം ഏഴുപേർക്ക്​​ പരിക്ക്​

മസ്കത്ത്​: മസ്കത്ത്​ നൈറ്റ്​സ്​ ഫെസ്റ്റിവലിന്‍റെ ഭാഗമായുള്ള ഇലക്ട്രിക് ടോയ് ഗെയിം തകർന്ന് കുട്ടികളടക്കം ഏഴുപേർക്ക്​​ പരിക്ക്. കഴിഞ്ഞ ദിവസം രാത്രി ഒമാൻ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലെ ഗെയിമുകളിലൊന്നാണ്​ തകർന്ന്​ വീണതെന്ന്​ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റി അറിയിച്ചു.

പരിക്കേറ്റവരിൽ ഒരാൾ സ്​​​ത്രീയാണ്​. പരിക്കേറ്റവരിൽ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കുകളാണ്​ പറ്റിയിട്ടുള്ളതെന്ന്​ അധികൃതർ അറിയിച്ചു. സാ​ങ്കേതിക തകരാറാണ്​ അപകടത്തിന്​ കാരണമെന്നും സംഭവത്തിൽ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ​മസ്കത്ത്​ മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു. പ്രതികൂലമായ കാലവസ്ഥയെ തുടർന്ന്​ ഒരുദിവസം നിർത്തിവെച്ച മസ്കത്ത്​ നൈറ്റ്​സിലെ ആഘോഷ പരിപാടികൾ ശനിയാഴ്ച മുതലാണ്​ പുനരംരഭിച്ചത്​. തണുത്ത കാലാവസ്ഥയിലും നൂറുകണക്കിന്​ ആളുകളാണ്​ മസ്കത്ത്​ നൈറ്റ്​സലി​ന്‍റെ വേദികളിലേക്ക്​ എത്തുന്നത്​.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All