ഒമാനിലെ നിരോധിത പുകയില വിൽപന; അഞ്ചു വിദേശികൾ പിടിയിൽ
മസ്കത്ത് : നിരോധിത പുകയില വിൽപനയുമായി ബന്ധപ്പെട്ട് അഞ്ചു വിദേശികളെ അറസ്റ്റ് ചെയ്തു. ചവച്ചരക്കുന്ന രീതിയിലുള്ള പുകയില വിറ്റതിന് ബാർക്ക, സീബ് എന്നിവിടങ്ങളിൽനിന്നായി റോയൽ ഒമാൻ പൊലീസുമായി സഹകരിച്ച് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് (സി.പി.എ) ഇവരെ പിടികൂടിയത്.
വടക്കൻ ബാത്തിനയിലെയും മസ്കത്ത് ഗവർണറേറ്റിലെയും ഉപഭോക്തൃ സംരക്ഷണ വകുപ്പായിരുന്നു പരിശോധന നടത്തിയിരുന്നത്. രണ്ടിടങ്ങളിൽനിന്നായി 8795 ബാഗ് ചവക്കുന്ന പുകയിലയും നിരോധിത സിഗരറ്റിന്റെ പാക്കറ്റുകളും പിടിച്ചെടുത്തതായി സി.പി.എ അറിയിച്ചു.
മയക്കുമരുന്നുമായി പിടിയിൽ
മസ്കത്ത്: മയക്കുമരുന്നുമായി ഒരാളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡന്റാണ് പ്രതിയെ പിടികൂടിയത്. ക്രിസ്റ്റൽ മയക്കുമരുന്ന്, 20 കിലോ ഹഷീഷ്, 1900 ക്യാപ്റ്റഗൺ ഗുളികകൾ എന്നിവ പിടിച്ചെടുത്തു. പ്രതികൾക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കിവരുന്നതായി അധികൃതർ അറിയിച്ചു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.