• Home
  • News
  • കുവൈത്തിൽ ആദ്യമായി നടത്തിയ ഇരട്ടശസ്ത്രക്രിയ വിജയം

കുവൈത്തിൽ ആദ്യമായി നടത്തിയ ഇരട്ടശസ്ത്രക്രിയ വിജയം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ആദ്യമായി നടത്തിയ ഇരട്ടശസ്ത്രക്രിയ വിജയം. ഇടുപ്പ്, കാൽമുട്ട് സന്ധികൾ മാറ്റുന്നതിനായിട്ടാണ് medical care 82 വയസുള്ള രോഗിക്ക് ഇരട്ടശസ്ത്രക്രിയ നടത്തിയത്. പെൽവിക് ജോയിന്റ്, കാൽമുട്ട് എന്നിവിടങ്ങളിൽ ഒടിവ് മൂലം വേദന അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു ശസ്ത്രക്രിയ. സാധാരണ അവസ്ഥയിൽ പെൽവിക് ജോയിന്റ് പ്രത്യേക ശസ്ത്രക്രിയയിലൂടെയും കാൽമുട്ട് ജോയിന്റ് മറ്റൊരു ഓപ്പറേഷനിലൂടെയും മാറ്റുകയാണ് ചെയ്യാറുള്ളത്. എന്നാൽ, കഠിനമായ വേദനമൂലം ബു​ദ്ധിമുട്ടുന്ന രോ​ഗിയുടെ അവസ്ഥ കണക്കിലെടുത്ത് രണ്ടും ഒരുമിച്ച് നടത്തുകയായിരുന്നു. ജാബർ അൽ അഹമ്മദ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. നിലവിൽ രോ​ഗി സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രിയിലെ ഓർത്തോപീഡിക്, ജോയിന്റ് റീപ്ലേസ്‌മെന്റ് കൺസൾട്ടന്റ് ഡോ. സലാമ അയ്യദ് പറഞ്ഞു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All