ഹജ്ജ് രജിസ്ട്രേഷൻ; മൂന്നു മണിക്കൂറിനുള്ളിൽ
കുവൈത്ത് സിറ്റി: രാജ്യത്ത് ഓൺലൈൻ ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ച് മൂന്നു മണിക്കൂറിനുള്ളിൽ ലഭിച്ചത് അയ്യായിരം അപേക്ഷ. സ്വദേശികൾക്കൊപ്പം പ്രവാസികൾക്കും ഇതു വഴി അപേക്ഷിക്കാം. ഔഖാഫ് മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ വകുപ്പാണ് സ്വദേശി-വിദേശി തീർഥാടകരില്‍നിന്നും അപേക്ഷ സ്വീകരിക്കുന്നത്. എണ്ണായിരം പേര്‍ക്കാണ് ഈ വര്‍ഷം രാജ്യത്തു നിന്ന് അവസരം.
ജനുവരി 29 മുതലാണ് രജിസ്ട്രേഷന് ആരംഭിച്ചത്. http://hajj-register.awqaf.gov.kw എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്. പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന വിവിധ സേവനങ്ങൾ, ചെലവ് എന്നിവ ഉൾപ്പെടെയുള്ള പൂർണ വിശദാംശങ്ങളടങ്ങിയ സന്ദേശം ലഭിക്കും. അപേക്ഷകന് അനുയോജ്യമായത് തിരഞ്ഞെടുക്കാം. രജിസ്റ്റർ ചെയ്തവരിൽനിന്നും ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെയാണ് തീർഥാടകരെ തെരഞ്ഞെടുക്കുക. അവസാന തീയതി ഫെബ്രുവരി 28.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.