• Home
  • News
  • മുടക്കരുത് ; ആരോഗ്യ പരിശോധന

മുടക്കരുത് ; ആരോഗ്യ പരിശോധന

ദോഹ∙ ശരീരം ആരോഗ്യകരമാണോ എന്നുറപ്പാക്കാൻ  വാർഷിക ആരോഗ്യ പരിശോധന മുടക്കരുതെന്ന് അധികൃതർ. ഒരാൾ എത്ര തവണ ഡോക്ടറെ കാണണം, വാർഷിക പരിശോധനയ്ക്ക് എങ്ങനെ തയാറെടുക്കണം എന്നതിനെക്കുറിച്ച് പ്രാഥമികാരോഗ്യ പരിചരണ കോർപറേഷൻ (പിഎച്ച്‌സിസി) നിർദേശങ്ങളും പങ്കുവച്ചു.

ആരോഗ്യകരമായ ജീവിതശൈലി തുടരാൻ പ്രതിരോധത്തിലും പരിശോധനയിലും ശ്രദ്ധ ചെലുത്തണമെന്നും ഓർമിപ്പിച്ചു. പിഎച്ച്‌സിസിയുടെ കീഴിൽ  30 ഹെൽത്ത് സെന്ററുകളാണുള്ളത്. അംഗീകൃത മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രവാസി താമസക്കാർക്കും വാർഷിക പരിശോധന നടത്താം. 18 വയസ്സിൽ താഴെയുള്ളവർ, ഗർഭിണികൾ, ഹെൽത്ത് കാർഡ് ഇല്ലാത്തവർ, അറിയപ്പെടുന്ന സാംക്രമിക ഇതര രോഗങ്ങളുള്ളവർ എന്നിവർക്ക് ഹെൽത്ത് സെന്ററുകളിൽ വാർഷിക ആരോഗ്യ പരിശോധന നടത്തില്ല. 

വാർഷിക പരിശോധന എങ്ങനെ?

പിഎച്ച്‌സിസിയിൽ 2 അപോയ്ന്റ്മെന്റുകളിലൂടെയാണ് വാർഷിക പരിശോധന നടത്തുന്നത്. ആദ്യത്തെ അപോയ്ന്റ്മെന്റിൽ ക്ലിനിക്കൽ വിദഗ്ധർ പ്രാഥമിക ലാബ് പരിശോധനകൾ നടത്തും. രണ്ടാമത് ഡോക്ടറുമായുള്ള കൂടിക്കാഴ്ചയിൽ പരിശോധനാ ഫലത്തെക്കുറിച്ച് അറിയാം. കൂടിക്കാഴ്ചയിൽ ആരോഗ്യകരമായ ജീവിതശൈലിക്കാവശ്യമായ  മാർഗനിർദേശങ്ങൾ  നൽകുകയും ആവശ്യമെങ്കിൽ  ചികിത്സ നൽകുകയും ചെയ്യും.വാർഷിക പരിശോധനയിൽ നിലവിലെ ആരോഗ്യാവസ്ഥ മാത്രമല്ല  ഭാവിയിൽ ഉണ്ടായേക്കാവുന്ന അപകടസാധ്യതകൾ കണ്ടെത്തുകയും ചെയ്യാം. ജീവിതശൈലിയിൽ  മാറ്റങ്ങൾക്ക് പ്രചോദനവുമാകും. ചില അർബുദ പരിശോധന ഉൾപ്പെടെയുള്ള നിശ്ചിത ആരോഗ്യ പരിശോധനകളും നടത്താം. പരിശോധനയ്ക്ക് നല്ല തയാറെടുപ്പും വേണം. സമീപനാളുകളിലെ ശാരീരിക അവസ്ഥ എങ്ങനെയായിരുന്നു എന്നു വിലയിരുത്തണം. ഭക്ഷണക്രമം, വ്യായാമം, ഉറക്കം തുടങ്ങിയവ വ്യക്തമാക്കണം. കുടുംബത്തിലെ ആരോഗ്യ ചരിത്രവും അറിഞ്ഞിരിക്കണം.

എപ്പോഴൊക്കെ ഡോക്ടറെ കാണണം?

ആരോഗ്യകരമായ ജീവിതശൈലി തുടരാൻ ഫാമിലി ഫിസിഷ്യനെ കണ്ട് പതിവ് പരിശോധനകൾ നടത്തണം. പ്രായം, അപകടസാധ്യതാ ഘടകങ്ങൾ, നിലവിലെ ആരോഗ്യ നില എന്നിവയനുസരിച്ചാണ് പതിവു പരിശോധനകൾ നടത്തുക. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിലും വർഷത്തിലൊരിക്കൽ പരിശോധന നടത്തണം. വിട്ടുമാറാത്ത രോഗമുള്ളവരാണെങ്കിൽ ഏതു പ്രായക്കാരാണെങ്കിലും കൂടുതൽ തവണ ഡോക്ടറെ കാണേണ്ടി വരും.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All