• Home
  • News
  • ഷാർജയിൽ സർക്കാർ ജീവനക്കാർക്ക് വെള്ളി, ശനി, ഞായർ അവധി; ഉൽപാദന ക്ഷമത 90% വർധിച്ചു

ഷാർജയിൽ സർക്കാർ ജീവനക്കാർക്ക് വെള്ളി, ശനി, ഞായർ അവധി; ഉൽപാദന ക്ഷമത 90% വർധിച്ചു

ഷാർജ∙ പ്രവൃത്തി ദിനം ആഴ്ചയിൽ 4 ദിവസമാക്കി കുറച്ച ഷാർജയിൽ ജീവനക്കാരുടെ ഉൽപാദന ക്ഷമത 90% വർധിച്ചു. സംതൃപ്തി, സന്തോഷ എന്നിവയുടെ സൂചിക 90% ഉയർന്നപ്പോൾ രോഗാവധി (സിക്ക് ലീവ്) 46% കുറഞ്ഞു. ഷാർജ ഉപഭരണാധികാരിയും കിരീടാവകാശിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന ഷാർജ എക്‌സിക്യൂട്ടിവ് കൗൺസിലിൽ (എസ്ഇസി) യോഗത്തിലാണ് ഈ വെളിപ്പെടുത്തൽ.

യുഎഇയിൽ 2022 മുതൽ പ്രവൃത്തി ദിനം നാലര ദിവസമാക്കി കുറച്ചപ്പോൾ ഷാർജ അത് 4 ദിവസമാക്കുകയായിരുന്നു. ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് അവധി. വ്യത്യസ്ത മേഖലകളിലെ സമഗ്ര വികസനത്തിനും  എമിറേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും ഇതു കാരണമായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഷാർജയിലെ 88% സ്ഥാപനങ്ങളിലും ഉൽപാദനക്ഷമത കൂടി. ജീവനക്കാർ തമ്മിലുള്ള ആശയവിനിമയത്തിൽ 81% വർധനയുണ്ട്. ഇ–ഗവൺമെന്റ് സേവനങ്ങളും സജീവമായി.

ഹാജർ നിരക്കിലെ വർധന 74%. ജോലിയും കുടുംബജീവിതവും സന്തുലിതമായി മുന്നോട്ടുപോകുന്നതിനാൽ  മാനസികാരോഗ്യവും മെച്ചപ്പെട്ടു. വാരാന്ത്യ അവധി ആഘോഷമാക്കുന്നവരുടെ എണ്ണം 96% കൂടി. സാമൂഹിക പരിപാടികളിലെ പങ്കാളിത്തത്തിലും 70%  വർധന. വ്യായാമം, പരിശീലനം എന്നിവയിൽ 62%, വിദ്യാഭ്യാസം പൂർത്തിയാക്കുന്നവരുടെ എണ്ണത്തിൽ 52% വർധനയുണ്ട്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All