• Home
  • News
  • യുഎഇ മുൻ മന്ത്രി മുഹമ്മദ് സയീദ് അൽ മുല്ല അന്തരിച്ചു

യുഎഇ മുൻ മന്ത്രി മുഹമ്മദ് സയീദ് അൽ മുല്ല അന്തരിച്ചു

ദുബായ്∙ എമിറാത്തി വ്യവസായിയും മുൻ കാബിനറ്റ് മന്ത്രിയുമായ മുഹമ്മദ് സയീദ് അൽ മുല്ല( 97) അന്തരിച്ചു. യുഎഇ വൈസ് പ്രസിഡ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനുശോചിച്ചു. രാഷ്ട്രനിർമാണത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിത്വമാണ് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. എമിറേറ്റ്സിലെ മുതിർന്ന പൗരന്മാരിലൊളാണ് നഷ്ടമായതെന്ന്  ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗൺസില്‍ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.  

ആദ്യ മന്ത്രിസഭയിൽ കേന്ദ്ര-ഗൾഫ് കാര്യ സഹമന്ത്രിയായിരുന്നു അൽ മുല്ല. 1976-ൽ സ്ഥാപിതമായ ഇത്തിസലാത്ത് ടെലികോം കമ്പനിയുടെ ആദ്യ ചെയർമാനായി.  വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ജനിച്ച ദുബായ് ക്രീക്കിന്റെ തീരത്തുള്ള ഗ്രാമമായ ഷിന്ദഗയിലാണ് അദ്ദേഹം ജനിച്ചത്.  യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ.അൻവർ ഗർഗാഷ് അനുശോചനം രേഖപ്പെടുത്തി. 

രാഷ്ട്രപിതാവ് പരേതനായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും അദ്ദേഹത്തിന്റെ സഹോദരന്മാരുടെയും കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ അർപ്പണബോധത്തോടെയും വിശ്വസ്തതയോടെയും പ്രവർത്തിച്ച വിശ്വസ്തരിൽ ഒരാളാണ് അദ്ദേഹമെന്ന് ഡോ. അൻവർ ഗർഗാഷ് ട്വിറ്ററിലെ അനുശോചന സന്ദേശത്തിൽ കുറിച്ചു. അദ്ദേഹത്തിന്റെ വേർപാടോടെ രാജ്യത്തെ സത്യസന്ധതയോടും വിശ്വസ്തതയോടും കൂടി സേവിച്ച ഒരു ദേശീയ വ്യക്തിത്വത്തെയാണ് നഷ്ടമായത്. 

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All