• Home
  • News
  • എ​സ്​​​ക​ലേ​റ്റ​ർ താ​ഴെ വീ​ണ്​ അ​പ​ക​ടം: ചികിത്സയിലായിരുന്ന മലയാളി മരിച്ചു

എ​സ്​​​ക​ലേ​റ്റ​ർ താ​ഴെ വീ​ണ്​ അ​പ​ക​ടം: ചികിത്സയിലായിരുന്ന മലയാളി മരിച്ചു

മസ്‌കത്ത്: മ​ബേ​ല​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഷോ​പ്പി​ങ്​ മാ​ളി​ൽ എ​സ്​​ക​ലേ​റ്റ​ർ താ​ഴെ വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മ​ല​യാ​ളി മ​രി​ച്ചു.ആലപ്പുഴ ഹരിപ്പാട് മഗലം സ്വദേശി വിഷ്ണുവാണ് മരിച്ചത്. മബേലയിലെ നിര്‍മാണത്തിലിരക്കുന്ന മാളില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. താഴെ നിലയില്‍ നിന്നിരുന്ന തൊഴിലാളികളുടെ ദേഹത്ത് ലിഫ്റ്റ് വീഴുകയായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശി തല്‍ക്ഷണം മരിക്കുകയും ചെയ്തു. പരുക്കേറ്റ മറ്റു രണ്ടുപേര്‍ ചികിത്സയിലാണ്.

എ​​സ്​​ക​ലേ​റ്റ​ർ ജോ​ലി​ക​ൾ​ക്ക്​ ഉ​പ ക​രാ​ർ എ​ടു​ത്ത സ്​​ഥാ​പ​ന​ത്തി​ലെ ടെ​ക്​​നീ​ഷ്യ​നാ​യി​രു​ന്നു വി​ഷ്​​ണു. അ​പ​ക​ടം ന​ട​ക്കു​േ​മ്പാ​ൾ എ​​സ്​​ക​ലേ​റ്റ​റി​​െൻറ മു​ക​ളി​ലാ​യി​രു​ന്നു വി​ഷ്​​ണു ഇ​രു​ന്നി​രു​ന്ന​ത്. എ​സ്​​​ക​ലേ​റ്റ​റി​ന്​ ഒ​പ്പം താ​ഴെ വീ​ണ്​ ഗു​രു​ത​ര പ​രി​ക്കേ​റ്റ വി​ഷ്​​ണു​വി​നെ ബ​ദ​ർ അ​ൽ സ​മാ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി​യ ​ശേ​ഷം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന ദി​വ​സം മ​രി​ച്ച ഒാം​പ്ര​കാ​ശും പരിക്കേറ്റ മറ്റ്​ രണ്ട്​ പേരും എ​​സ്​​ക​ലേ​റ്റ​റി​ന്​ താ​ഴെ​യാ​ണ്​ നി​ന്നി​രു​ന്ന​ത്.

Related News

Entertainment