സെൻട്രൽ ബാങ്ക് പലിശ നിരക്ക് കാൽ ശതമാനം വർധിപ്പിച്ചു
അബുദാബി∙ യുഎഇ സെൻട്രൽ ബാങ്ക് അടിസ്ഥാന പലിശ നിരക്ക് കാൽ ശതമാനം വർധിപ്പിച്ചു. 4.4%ൽനിന്ന് 4.65% ആക്കിയാണ് വർധിപ്പിച്ചത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചതിനെ തുടർന്നാണ് നടപടി.
ഇതോടെ ബാങ്ക് നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് കൂടും. എന്നാൽ വ്യക്തിഗത, ഭവന, ബിസിനസ് തുടങ്ങി എല്ലാ ഇനം വായ്പകൾക്കും കൂടുതൽ പലിശ കൊടുക്കേണ്ടിവരും.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.