ലഹരി: പരിശോധനാ സാംപിൾ നൽകിയില്ലെങ്കിൽ തടവും പിഴയും
അബുദാബി∙ യുഎഇയിൽ ലഹരി മരുന്ന് പരിശോധനാ സാംപിൾ നൽകാൻ വിസമ്മതിക്കുന്നവർക്ക് 2 വർഷം തടവും ഒരു ലക്ഷം ദിർഹം (22.34 ലക്ഷം രൂപ) പിഴയും ശിക്ഷയുണ്ടാകുമെന്ന് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. പ്രോസിക്യൂഷനിൽനിന്ന് അനുമതി നേടിയ ശേഷമാണ് ആളുകളിൽനിന്ന് പരിശോധനാ സാംപിളുകൾ സ്വീകരിക്കുക. മതിയായ കാരണങ്ങളില്ലാതെ വിസമ്മതിക്കാൻ പാടില്ലെന്നും പറഞ്ഞു.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.