• Home
  • News
  • സ്വർണവില കുത്തനെ ഇടിഞ്ഞു; യുഎഇയിലെ ജ്വല്ലറികളും സജീവമായി

സ്വർണവില കുത്തനെ ഇടിഞ്ഞു; യുഎഇയിലെ ജ്വല്ലറികളും സജീവമായി

അബുദാബി: സ്വർണവില കുത്തനെ ഇടിഞ്ഞതോടെ യുഎഇയിലെ ജ്വല്ലറികളും സജീവമായി. 22 ക്യാരറ്റ് ഗ്രാമിന് 136 ദിർഹം 75 ഫിൽസാണ് ഇന്നലത്തെ നിരക്ക്. രണ്ടാഴ്ച മുൻപു 133 ദിർഹം 50 ഫിൽസ് വരെ താഴ്ന്നിരുന്നു. ഒന്നരവർഷത്തിനുശേഷം രണ്ടാഴ്ച മുൻപാണ് ഇത്രയും കുറഞ്ഞത്. 2014ലാണു സ്വർണവില റെക്കോർഡിലേക്ക് ഉയർന്നത്.

അന്ന് 22 ക്യാരറ്റ് ഗ്രാമിന് 206 ദിർഹം വരെ ഉയർന്നു. നാലുവർഷത്തിനിടെയുണ്ടായ ചാഞ്ചാട്ടത്തിൽ 69.25 ദിർഹത്തിന്റെ കുറവാണുണ്ടായത്. രൂപയുടെ മൂല്യം റെക്കോർഡ് നിലയിലേക്ക് ഉയർന്നതോടെ ജ്വല്ലറിയിൽ അൽപം തിരക്കു കുറവുണ്ടെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ ഉപയോക്താക്കൾ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ഡോളർ കൂടുതൽ കരുത്താർജിക്കുന്നതു മഞ്ഞലോഹത്തിനും തിരിച്ചടിയാവുകയാണ്.