• Home
  • News
  • രൂപയുടെ മൂല്യം വീണ്ടും താഴേക്ക്; ഇന്ന് ഡോളറിനെതിരെ 71 രൂ​പയുടെ ഇ​ടി​വ്

രൂപയുടെ മൂല്യം വീണ്ടും താഴേക്ക്; ഇന്ന് ഡോളറിനെതിരെ 71 രൂ​പയുടെ ഇ​ടി​വ്

ന്യൂ​ഡ​ൽ​ഹി:രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞ് ഡോളറിനെതിരെ 71 നിലവാരത്തിലെത്തി. യു​എ​സ് ഡോ​ള​റു​മാ​യു​ള്ള ഇ​ന്ത്യ​ൻ രൂ​പ​യു​ടെ വി​നി​മ​യ​നി​ര​ക്ക് പി​ടി​വി​ട്ടു താ​ഴോ​ട്ടു​പോ​കു​ന്നു. ചരിത്രത്തിലാദ്യമായി ഒ​രു ഡോ​ള​റി​ന് 71 എന്ന നി​ര​ക്കി​ലേ​ക്ക് രൂപ കൂ​പ്പു​കു​ത്തി. പി​ന്നീ​ട് നി​ല അ​ൽ​പം മെ​ച്ച​പ്പെ​ട്ടെ​ങ്കി​ലും രൂ​പ​യു​ടെ മൂ​ല്യ ത​ക​ർ​ച്ച തു​ട​ർ​ന്നേ​ക്കാ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളും ക​മ്പ​നി​ക​ളും ഡോ​ള​ർ വാ​ങ്ങി​ക്കൂ​ട്ടു​ന്ന​തും ക്രൂ​ഡ് ഓ​യി​ൽ വി​ല ഉ​യ​രു​ന്ന​തു​മാ​ണ് രൂ​പ​യു​ടെ ഇ​ടി​വി​ന് കാ​ര​ണം. രൂ​പ ത​ക​രു​ന്ന​ത് മൂ​ലം സ്വ​ർ​ണ​വി​ല​യും കൂ​ടു​ക​യാ​ണ്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടുന്നതും ഡോളറിന്റെ ആവശ്യം വര്‍ധിച്ചതുമാണ് രാജ്യത്തെ കറന്‍സിക്ക് വീണ്ടും തിരിച്ചടിയായത്.