• Home
  • News
  • സൂപ്പർ പെട്രോളിന് അഞ്ചു ദിർഹം വർധിക്കുമെന്ന് ഖത്തർ പെട്രോളിയം

സൂപ്പർ പെട്രോളിന് അഞ്ചു ദിർഹം വർധിക്കുമെന്ന് ഖത്തർ പെട്രോളിയം

ദോഹ: ഖത്തറിൽ സെപ്റ്റംബർ മാസം സൂപ്പർ പെട്രോളിന് അഞ്ചു ദിർഹം വർധിക്കുമെന്ന് ഖത്തർ പെട്രോളിയം അറിയിച്ചു. സെപ്റ്റംബറിൽ പെട്രോൾ ലീറ്ററിനു രണ്ടു റിയാലും, സൂപ്പർ ഗ്രേഡ് പെട്രോൾ ലീറ്ററിനു 2.10 റിയാലും, ഡീസൽ ലീറ്ററിനു 2.05 റിയാലുമാണു വിലയെന്നു ഖത്തർ പെട്രോളിയം അറിയിച്ചു. കഴിഞ്ഞ മൂന്നു മാസമായി ഖത്തറിലെ ഇന്ധന വിലയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല. പ്രീമിയം ഗ്രെഡ് പെട്രോളിന് രണ്ടു റിയാലും ഡീസലിന് 2 .05 റിയാലുമായിരിക്കും നിരക്ക്. ഖത്തർ പെട്രോളിയം വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.