• Home
  • News
  • സൗഹൃദ മൽസരം; ഏഷ്യൻ കപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്

സൗഹൃദ മൽസരം; ഏഷ്യൻ കപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്

ദോഹ: അടുത്ത വർഷം ആദ്യം യുഎഇയിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്പിനു മുന്നോടിയായി ഖത്തർ അടുത്തമാസം സൗഹൃദ മൽസരങ്ങൾ കളിക്കും. സെപ്റ്റംബർ ഏഴിനു ചൈനയ്ക്കെതിരെയും 11നു പലസ്തീനെതിരെയുമാണു ഖത്തറിന്റെ മൽസരങ്ങൾ. ഒക്ടോബർ 12ന് ഇക്വഡോറിനെതിരെയാണു മൂന്നാമത്തെ മൽസരം. ഈ മൂന്നു മൽസരങ്ങളും ദോഹയിലെ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലാണു നടക്കുക. 16നു താഷ്കെന്റിൽ ഉസ്ബക്കിസ്ഥാനെതിരെയാണു നാലാമത്തെ സൗഹൃദ മൽസരം.

ജനുവരി അഞ്ചുമുതൽ ഫെബ്രുവരി ഒന്നുവരെയാണു യുഎഇയിൽ ഏഷ്യൻ കപ്പ് ചാംപ്യൻഷിപ് നടക്കുക. ലെബനൻ, ദക്ഷിണ കൊറിയ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്കൊപ്പം ഗ്രൂപ്പ് ഇയിലാണു ഖത്തർ. നേരത്തേ ഓസ്ട്രിയയിൽ ഖത്തർ ടീം പരിശീലന ക്യാംപിൽ പങ്കെടുക്കുകയും രണ്ടു സൗഹൃദ മൽസരങ്ങൾ കളിക്കുകയും ചെയ്തിരുന്നു.

Related News

Entertainment