• Home
  • News
  • ശനിയാഴ്​ച മുതൽ; പാചകവാതക സിലിണ്ടറി​​ന്റെ വില വർധിപ്പിച്ചു

ശനിയാഴ്​ച മുതൽ; പാചകവാതക സിലിണ്ടറി​​ന്റെ വില വർധിപ്പിച്ചു

കൊച്ചി: സംസ്ഥാനത്ത് പാചകവാതക വിലയില്‍ വര്‍ധന. 30 രൂപയുടെ വര്‍ധനവാണ് ഗാര്‍ഹിക സിലിണ്ടറിന് ഉണ്ടായിരികുന്നത്. സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക സിലിണ്ടറിനാണ് 30 രൂപ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇവയുടെ വില 812.50 രൂപ ആയി.സബ്​സിഡിയുള്ള സിലിണ്ടറിന്​ 1.49 ​രൂപയും കൂട്ടി​. ശനിയാഴ്​ച മുതൽ ഉപഭോക്താക്കൾ ഈ വില നൽകേണ്ടിവരും.

പുതുക്കിയ നിരക്ക്​ പ്രകാരം 499.51 രൂപയാണ്​ സബ്​സിഡിയുള്ള പാചകവാതക സിലിണ്ടറി​​െൻറ വില. അന്താരാഷ്​ട്ര വിപണിയിൽ വില വർധിച്ചതും രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായ മാറ്റങ്ങളുമാണ്​ സിലിണ്ടർ വില വർധിപ്പിക്കുന്നതിന്​ കാരണമെന്നാണ്‌ എണ്ണക്കമ്പനികളുടെ വാദം.

പെട്രോൾ‐ഡീസൽ വിലയും റെക്കോഡിലേക്ക്‌ കുതിക്കുകയാണ്‌. വിവിധ നഗരങ്ങളിലായി 22 പൈസ വരെയാണ്​ ഡീസൽ വില ഉയർന്നത്​. 16 പൈസയാണ്​ പെട്രോൾ വിലയിൽ ഉണ്ടായ വർധനവ്​.

Related News