• Home
  • News
  • ഒമാൻ: വി​ദ്യാ​ർ​ഥിനി​ക​ൾ​ക്ക്​ പേ​റ്റ​ൻ​റ്; മു​ടി കൊ​ഴി​ച്ചി​ൽ കു​റ​ക്കുന്ന​തി​

ഒമാൻ: വി​ദ്യാ​ർ​ഥിനി​ക​ൾ​ക്ക്​ പേ​റ്റ​ൻ​റ്; മു​ടി കൊ​ഴി​ച്ചി​ൽ കു​റ​ക്കുന്ന​തി​നുള്ള ക്രീം ​

മ​സ്​​ക​ത്ത്​: മു​ടി കൊ​ഴി​ച്ചി​ൽ തടയുന്നതിനും മു​ടി കൂ​ടു​ത​ലാ​യി വ​ള​രു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന ക്രീ​മി​ന്​ ഹ​യ​ർ കോ​ള​ജ്​ ഒാ​ഫ്​​ടെ​ക്​​നോ​ള​ജി​യി​ലെ അ​പ്ലൈ​ഡ്​ ബ​യോ​ള​ജി വി​ദ്യാ​ർ​ഥി​നി​ക​ളാ​യ ഹേ​ബാ ബി​ൻ​ത്​ ഖ​ലീ​ഫ അ​ൽ ഗാ​ഫ്​​രി, ഷ​രീ​ഫ ബി​ൻ​ത്​ ഹ​മ​ദ്​ അ​ൽ ഖി​തൈ​തി, ഫൈ​സ ബി​ൻ​ത്​ അ​ബ്​​ദു​ല്ല അ​ൽ ഖ​തീ​രി എ​ന്നി​വ​ർ പേ​റ്റ​ൻ​റ് സ്വന്തമാക്കി. നി​ർ​മി​ച്ച എ​സ്.​ടി ക്രീ​മി​ന്​ വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​മാ​ണ്​ പേ​റ്റ​ൻ​റ്​ ന​ൽ​കി​യ​ത്. കൊ​ഴി​ഞ്ഞു​പോ​യ മു​ടി വീ​ണ്ടും വ​ള​രു​ന്ന​തി​ന്​ സ​ഹാ​യി​ക്കു​ന്ന​താ​ണ്​ ക്രീ​മെ​ന്ന്​ വി​ദ്യാ​ർ​ഥി​നി​ക​ൾ അ​വ​കാ​ശ​പ്പെ​ട്ടു.

ആ​ത്ത​ച്ച​ക്ക അ​ഥ​വാ ക​സ്​​റ്റാ​ർ​ഡ്​ ആ​പ്പി​ളി​​െൻറ വേ​രി​ൽ​നി​ന്നാ​ണ്​ ഇൗ ​ഉ​ൽ​പ​ന്നം ഇ​വ​ർ നി​ർ​മി​ച്ച​ത്. ഡി​ഗ്രി പ​ഠ​ന​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ ഉ​ൽ​പ​ന്നം നി​ർ​മി​ച്ച​തെ​ന്ന് അവർ പറഞ്ഞു. ​പേ​റ്റ​ൻ​റ്​ ല​ഭി​ച്ച​തി​നാ​ൽ​ ഉ​ൽ​പ​ന്ന​ത്തി​​െൻറ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​നും വി​ൽ​പ​നാ​ടി​സ്​​ഥാ​ന​ത്തി​ൽ മാ​ർ​ക്ക​റ്റി​ൽ ഇ​റ​ക്കു​േ​മ്പാ​ൾ വി​പ​ണ​ന മൂ​ല്യം ല​ഭി​ക്കു​​ക​യും ചെ​യ്യു​മെ​ന്ന്​ അവർ പറഞ്ഞു.

ക്രീ​മി​​െൻറ നി​ർ​മാ​ണ​ത്തി​ന്​ വേ​ണ്ട ഘ​ട​ക​ങ്ങ​ൾ ക​ണ്ടെ​ത്താ​നും മ​റ്റും ഏ​റെ ബു​ദ്ധി​മു​ട്ട്​ അ​നു​ഭ​വ​പ്പെ​ട്ട​താ​യും വി​ദ്യാ​ർ​ഥി​നി​ക​ൾ പ​റ​യു​ന്നു. വാ​ണി​ജ്യാ​ടി​സ്​​ഥാ​ന​ത്തി​ൽ ഇ​ത്​ പു​റ​ത്തി​റ​ക്കു​ന്ന​തി​​െൻറ സാ​ധ്യ​ത​ക​ൾ അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

Entertainment