• Home
  • News
  • ഖത്തർ: ലോകകപ്പ് ഫുട്ബോളിന്റെ വൊളന്റിയറാകാൻ അവസരം

ഖത്തർ: ലോകകപ്പ് ഫുട്ബോളിന്റെ വൊളന്റിയറാകാൻ അവസരം

ദോഹ: ഖത്തർ ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ വൊളന്റിയറാകാൻ അവസരം. ലോകകപ്പ് ഫുട്ബോളിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്‌സി) വൊളന്റിയർമാരുടെ റജിസ്ട്രേഷൻ ആരംഭിച്ചു.നാലു മണിക്കൂറിനുള്ളിൽ റജിസ്ട്രേഷൻ 10,000 പിന്നിട്ടു.

ലോകപ്പിനായി 14,000 മുതൽ 16,000 വരെ വളന്റിയർമാരെയാണ് ആവശ്യം. എസ്‌സി റിക്രൂട്ട് ചെയ്യുക. വിദേശികളും സ്വദേശികളുമായ 16 വയസിനു മുകളിൽ പ്രായമുള്ളവർക്ക് രജിസ്റ്റർ ചെയാം. ഇവരിൽ നിന്നു യോഗ്യതയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവരെ വളന്റിയർമാരായി നിയമിക്കും.റജിസ്ട്രേഷന്: www.seeyouin2022.com

Entertainment