• Home
  • News
  • ഉംറ സീസണ്‍ 11ന് മുതല്‍ ആരംഭിക്കുമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം

ഉംറ സീസണ്‍ 11ന് മുതല്‍ ആരംഭിക്കുമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം

ജിദ്ദ: ഈ വര്‍ഷത്തെ ഉംറ സീസണ്‍ 11ന് മുതല്‍ ആരംഭിക്കുമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു മാസം നേരത്തേയാണ് ഇത്തവണ ഉംറ സീസണ്‍ ആരംഭിക്കുന്നത്. മുന്‍ കാലങ്ങളില്‍ സഫര്‍ മാസം മുതലാണ് ഉംറ സീസണ്‍ ആരംഭിച്ചത്. നേരത്തെ ഒമ്പത് മാസമായിരുന്നു ഉംറ സീസണുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ പത്തു മാസമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഉംറ സീസണ്‍ തുടങ്ങുന്നത് നേരത്തെ ആക്കിയതുപോലെ ശവ്വാല്‍ മാസംവരെ ഉംറ സീസണ്‍ നീണ്ടുനില്‍ക്കും.

ഉംറ കര്‍മ്മത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ സേവനങ്ങള്‍ക്കും മറ്റും സഊദി ഹജജ് ഉംറ മന്ത്രാലയം വിവിധ വിഭാഗങ്ങളുമായി കോര്‍ത്തിണക്കിയാണ് പ്രവര്‍ത്തനം തയ്യാറാക്കിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയം, വിവിധ ഗവണ്‍മെന്റ് വിഭാഗം, വിദേശങ്ങളില്‍ ഉംറ സേവനത്തിലുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയവരുമായി സഹകരിച്ചാണ് ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള മെച്ചപ്പെട്ട സേവനം സഊദി ഹജ്ജ് ഉംറ മന്ത്രാലയം ഒരുക്കിയിട്ടുള്ളത്.

Related News

Entertainment

Business