• Home
  • News
  • സ്കൂളുകളിലെ ഭൂരിഭാഗം വിദ്യാർഥികളും എത്തിയത് ആഹ്ളാദത്തോടെ

സ്കൂളുകളിലെ ഭൂരിഭാഗം വിദ്യാർഥികളും എത്തിയത് ആഹ്ളാദത്തോടെ

അബുദാബി: പുതിയ അധ്യയന വർഷത്തിൽ മക്കളെ സ്കൂളിലേക്ക് അനുഗമിക്കാൻ സർക്കാർ ജീവനക്കാർക്ക് അനുമതി നൽകിയതാണു ആഹ്ളാദ സൂചിക ഉയരാൻ കാരണം. ആദ്യമായി സ്കൂളിലെത്തുന്ന കുട്ടികളുടെയും സ്കൂളിലേക്ക് അയയ്ക്കുന്ന മാതാപിതാക്കളുടെയും മാനസിക പിരിമുറുക്കം കുറയാൻ ഇത് ഇടയാക്കിയതായാണു വിലയിരുത്തൽ.

സർക്കാർ ജീവനക്കാർക്ക് ഒരാഴ്ച ഓഫിസിൽ വൈകി എത്തിയാൽ മതി എന്നാണു വിദ്യാഭ്യാസ, ഹാപ്പിനസ് മന്ത്രാലയത്തിന്റെ നിർദേശം. തുടർന്നു ഭൂരിഭാഗം കുട്ടികളോടൊപ്പം മാതാപിതാക്കളും സ്കൂളിലെത്തിയിരുന്നു.

Entertainment

Business