• Home
  • News
  • ഒമാൻ: ഇ​ന്ത്യ​ൻ സ്​​കൂ​ൾ അ​ധ്യാ​പ​ക​രു​ടെ സ്വ​കാ​ര്യ ട്യൂ​ഷ​ന്​ വി​ല​ക്ക്

ഒമാൻ: ഇ​ന്ത്യ​ൻ സ്​​കൂ​ൾ അ​ധ്യാ​പ​ക​രു​ടെ സ്വ​കാ​ര്യ ട്യൂ​ഷ​ന്​ വി​ല​ക്ക്

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ൻ സ്​​കൂ​ൾ അ​ധ്യാ​പ​ക​രു​ടെ സ്വ​കാ​ര്യ ട്യൂ​ഷ​ന്​ ബി.​ഒ.​ഡി വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി.സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്കും സ്​​കൂ​ൾ മാ​നേ​ജ്​​മ​​െൻറ്​ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റി​നും ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ സ​ർ​ക്കു​ല​ർ കൈ​മാ​റി. രാ​ജ്യ​ത്തെ മു​ഴു​വ​ൻ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ലും ഇ​ത്​ ബാ​ധ​ക​മാ​ണ്.കി​ൻ​റ​ർ​ഗാ​ർ​ട്ട​ൻ മു​ത​ൽ 12ാം ക്ലാ​സ്​ വ​രെ​യു​ള്ള അ​ധ്യാ​പ​ക​ർ സ്വ​കാ​ര്യ ട്യൂ​ഷ​നി​ലോ സ​മാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലോ ഏ​ർ​പ്പെ​ടു​ന്നി​ല്ലെ​ന്ന്​ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു​ള്ള സ​ർ​ക്കു​ല​ർ ആ​ഗ​സ്​​റ്റ്​ 30നാ​ണ്​​ അ​യ​ച്ച​ത്.
അ​ഫി​ലി​യേ​റ്റ​ഡ്​ സ്​​കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​ർ സ്വ​കാ​ര്യ ട്യൂ​ഷ​ൻ ന​ട​ത്ത​രു​തെ​ന്നാ​ണ്​ സി.​ബി.​എ​സ്.​ഇ നി​യ​മം അ​നു​ശാ​സി​ക്കു​ന്ന​തെ​ന്ന്​ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. ഒ​മാ​​ൻ നി​യ​മ​പ്ര​കാ​ര​വും വീ​ടു​ക​ളി​ൽ ട്യൂ​ഷ​ൻ സ​​െൻറ​റു​ക​ൾ ന​ട​ത്തു​ന്ന​ത്​ അ​ന​ധി​കൃ​ത​മാ​ണ്. ട്യൂ​ഷ​ന്​ വ​രു​ന്ന സ്വ​ന്തം സ്​​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളോ​ട്​ അ​ധ്യാ​പ​ക​ർ പ്ര​ത്യേ​ക ചാ​യ്​​വ്​ കാ​ണി​ക്കു​ന്ന​താ​യും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളി​ൽ​നി​ന്ന്​ പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ള്ള​താ​യും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.
വി​വി​ധ വി​ഷ​യ​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ന്ന​വ​ർ​ക്ക്​ ഒ​പ്പം ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ, ഫൈ​ൻ ആ​ർ​ട്​​സ്, നൃ​ത്ത-​സം​ഗീ​ത അ​ധ്യാ​പ​ക​രും ട്യൂ​ഷ​ൻ വി​ല​ക്കു​ള്ള​വ​രു​ടെ പ​ട്ടി​ക​യി​ൽ വ​രും. തീ​രു​മാ​നം അ​നു​സ​രി​ക്കാ​ത്ത അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും എ​ജു​ക്കേ​ഷ​ൻ അ​ഡ്വൈ​സ​ർ എം.​പി വി​നോ​ഭ ഒ​പ്പു​വെ​ച്ച സ​ർ​ക്കു​ല​റി​ൽ പ​റ​യ​ു​ന്നു.അ​തേ​സ​മ​യം, ട്യൂ​ഷ​ൻ വി​ല​ക്കി​യു​ള്ള തീ​രു​മാ​നം പു​തി​യ ഒ​ന്ന​ല്ലെ​ന്നും നി​ല​വി​ലു​ള്ള നി​യ​മ​ത്തെ കു​റി​ച്ചു​ള്ള ഒാ​ർ​മ​പ്പെ​ടു​ത്ത​ൽ മാ​ത്ര​മാ​ണെ​ന്നും ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.

Related News

Recent Updates