• Home
  • News
  • കുവൈറ്റ്‌: അനധികൃത താമസക്കാരായ വിദേശികളെ വേഗത്തില്‍ തിരിച്ചയക്കുമെന്നുo; നാടുകടത

കുവൈറ്റ്‌: അനധികൃത താമസക്കാരായ വിദേശികളെ വേഗത്തില്‍ തിരിച്ചയക്കുമെന്നുo; നാടുകടത്തിയത് 2829 ഇന്ത്യക്കാരെ

കുവൈത്ത്: കുവൈത്തിൽ നിന്ന് ഓഗസ്റ്റിൽ 380 ഇന്ത്യക്കാരെ നാടുകടത്തി. വിവിധ നിയമലംഘനങ്ങൾക്കു പിടിക്കപ്പെട്ടവരും കുറ്റകൃത്യങ്ങളുടെപേരിൽ നാടുകടത്തൽ ശിക്ഷവിധിക്കപ്പെട്ടവരും അവരിൽ ഉൾപ്പെടും. അതോടെ 2018ൽ നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 2829 ആയി.

ഗാര്‍ഹിക വിസയില്‍ നിന്നുകൊണ്ട് മറ്റു ജോലികളില്‍ ഏര്‍പ്പെടുന്ന ഒരു ലക്ഷത്തിലധികം പേര്‍ രാജ്യത്തുണ്ടെന്നും മന്ത്രാലയം പുറത്ത് വിട്ട കണക്കുകളില്‍ പറയുന്നു. ഇതില്‍ അറുപതിനായിരതില്‍ അധികം വരുന്ന ഇന്ത്യക്കാരും മറ്റുള്ളവര്‍ ബംഗ്ലാദേശ്, സിറിയ, ഫിലിപിന്‍സ്, ശ്രീലങ്ക ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരുമാണെന്നും പറയുന്നു.

ഓഗസ്റ്റിൽ മാത്രം നാടുകടത്തപ്പെട്ട വിദേശികളുടെ മൊത്തം എണ്ണം 1883 ആണ്. ഈ വർഷം നാടുകടത്തപ്പെട്ട വിദേശികൾ 11,633. അതിനിടെ, മഹ്ബൂലയിൽ ഫ്ലാറ്റുകളിൽ അനധികൃത ബേബി സിറ്റിങ് നടത്തിയ ഇന്ത്യക്കാരിയെ പൊലീസ് പിടികൂടി. ഇവരെ നാടുകടത്തും.

Related News

Entertainment