ബഹ്റൈനില്‍ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചുകൊണ്ട് കിരീടാവകാശിയുടെ ഉത്തരവ്
മനാമ : ബഹ്റൈനില്‍ റമദാന്‍ മാസത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയം മന്ത്രാലയങ്ങളുടെയും പ്രവൃത്തി സമയം പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. രാവിലെ എട്ട് മണി മുതലായിരിക്കും ഓഫീസുകളുടെ പ്രവര്‍ത്തനം തുടങ്ങുകയെന്നും ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് പ്രവര്‍ത്തനം അവസാനിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
റമദാന്‍ വ്രതാരംഭത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ പതിവു പോലെ പ്രവൃത്തിസമയം പുനഃക്രമീകരിച്ചുകൊണ്ട് ഔദ്യോഗിക അറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ ജീവനക്കാര്‍ക്ക് ആകെ തൊഴില്‍ സമയം അഞ്ച് മണിക്കൂറില്‍ അധികമാവാന്‍ പാടില്ലെന്നാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാജ്യത്തെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പ് പറയുന്നത്. ഓഫീസുകളുടെ പ്രവൃത്തി സമയം രാവിലെ പത്ത് മണിക്ക് ആരംഭിക്കുകയും ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് അവസാനിക്കുകയും ചെയ്യും.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.