അല്‍ മദ്റസ അല്‍ ഇസ്ലാമിയ സ്ഥാപനങ്ങളിലേക്ക് പ്രവേശനം ആരംഭിച്ചു
ദോഹ: മൂന്നു പതിറ്റാണ്ടിലേറെയായി ഖത്തറിലെ വിവിധ പ്രദേശങ്ങളിൽ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അല്‍ മദ്റസ അല്‍ ഇസ്ലാമിയ സ്ഥാപനങ്ങളിലെ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. കേരള മദ്റസ എജുക്കേഷൻ ബോർഡിന് കീഴിൽ രൂപപ്പെടുത്തിയ നവീന സിലബസാണ് മദ്റസകൾ പിന്തുടരുന്നത്.
വിദഗ്ധരായ അധ്യാപകരുടെ സേവനം, പാഠ്യ പാഠ്യേതര മേഖലകളിലുള്ള മികച്ച പരിശീലനം എന്നിവയോടൊപ്പം അതത് മദ്റസകൾ പ്രവർത്തിക്കുന്ന ഏരിയകളിൽനിന്ന് ഗതാഗത സൗകര്യവും ലഭ്യമാണ്. അല്‍ മദ്റസ അല്‍ ഇസ്ലാമിയ മദ്റസകളുടെ ബ്രാഞ്ചുകള്‍ ദോഹ (അബൂ ഹാമൂർ), വക്റ (ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍), മുഐദര്‍ (സ്കോളേഴ്സ് സ്കൂള്‍), അല്‍ഖോര്‍ (നോർത്ത് സ്റ്റാർ കിന്റർഗാർട്ടൻ) എന്നിവിടങ്ങളിലായാണ് പ്രവര്‍ത്തിക്കുന്നത്. അഡ്മിഷനും മറ്റു വിശദ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: ദോഹ (55839378), വക്റ (55703766), മുഐദർ (66022337), അല്‍ ഖോര്‍ (33263773).
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.