• Home
  • News
  • റമസാൻ: വിശ്വാസികളെ സ്വീകരിക്കാൻ രണ്ടു വിശുദ്ധ പള്ളികളും ഒരുങ്ങി

റമസാൻ: വിശ്വാസികളെ സ്വീകരിക്കാൻ രണ്ടു വിശുദ്ധ പള്ളികളും ഒരുങ്ങി

റിയാദ് ∙ റമസാനിൽ എത്തിച്ചേരുന്ന ദശലക്ഷക്കണക്കിന് വിശ്വാസികളെയും തീർഥാടകരെയും ആതിഥേയത്വം വഹിക്കാൻ മക്ക ഹറം പള്ളിയും മദീനയിലെ പ്രവാചക പള്ളിയും സജ്ജമാണെന്ന് ഇരു ഹറം കാര്യങ്ങളുടെ ജനറൽ പ്രസിഡൻസി തലവൻ അറിയിച്ചു. പുണ്യമാസത്തിൽ രണ്ടു പള്ളികളിലും ഒഴുകിയെത്തുന്ന വിശ്വാസികളെ സ്വീകരിക്കുന്നതിനായി സ്റ്റെയർകേസുകൾ, എലിവേറ്ററുകൾ, ശബ്ദ സംവിധാനങ്ങൾ, മാർഗനിർദേശ സേവനങ്ങള്‍, സാങ്കേതിക സേവനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് ഷെയ്ഖ് അബ്ദുൽറഹ്മാൻ അൽ സുദൈസ് പറഞ്ഞു.

ലോകത്തിന്റെ നാനാഭാഗത്തുനിന്നും രാജ്യത്തിനകത്തു നിന്നുമുള്ള മുസ്‌ലിംകൾ രണ്ടു വിശുദ്ധ പള്ളികൾ സന്ദർശിക്കും. പ്രത്യേകിച്ച് റമസാനിലെ അവസാന 10 ദിവസങ്ങളിൽ. തറാവീഹ് പ്രാർഥിക്കാനും ഉംറ നിർവഹിക്കാനും പ്രവാചകനോടുള്ള ആദരവ് പ്രകടിപ്പിക്കാനും അവസരം ഉപയോഗിക്കും. വിശ്വാസികൾക്ക് മതപരമായ ചടങ്ങുകൾ എളുപ്പത്തിലും സൗകര്യത്തോടെയും നിർവഹിക്കാൻ കഴിയുന്ന തരത്തിൽ മികച്ച സേവനങ്ങൾ നൽകാനും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിക്കാനും ശ്രമിക്കുന്നതായി പ്രസിഡൻസി പറഞ്ഞു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All