കാർ വാങ്ങാനെത്തിയ ആളെ പറ്റിച്ചു പണം കൈക്കലാക്കി; പിടിവീണു, ജയിൽവാസം, ഒപ്പം പിഴയും അടയ്ക്കണം
ദുബായ്∙ കാര്‍ വാങ്ങാനെത്തിയ കസ്റ്റമറെ പറ്റിച്ചു പണം തട്ടിയെടുത്ത തൊഴിലാളി പിടിയിൽ. ദുബായിലെ അൽ ക്വോസ് പ്രദേശത്തെ ഒരു കാർ ഷോറൂമിലെ തൊഴിലാളിയാണ് പിടിയിലായത്. 250,000 ദിർഹമാണ് ഇയാൾ ഒരു അറബ് വംശജനിൽ നിന്നു തട്ടിയെടുത്തത്. ഷോറൂമിലെത്തിയ അറബ് വംശജൻ പ്രദർശനത്തിനു വച്ചിട്ടുള്ള കാറ് വാങ്ങാൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു.
തുടർന്നു പ്രതിക്ക് 250,000 ദിർഹം നൽകി. എന്നാൽ വാഹനം കൃത്യസമയത്ത് എത്തിച്ചുകൊടുക്കാൻ പ്രതിക്കായില്ല. തുടർന്നു പണം തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും അതിനും ഇയാൾ തയ്യാറായില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഒരു മാസത്തെ ജയിൽ വാസത്തിനും തട്ടിയെടുത്ത പണം പിഴയായി ഈടാക്കാനും കോടതി വിധിച്ചു.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.