• Home
  • News
  • എലിപ്പനി ബാധയിൽ മരിച്ചവരുടെ എണ്ണം 35 ആയി

എലിപ്പനി ബാധയിൽ മരിച്ചവരുടെ എണ്ണം 35 ആയി

കോട്ടയം: എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് നാല് പേർ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ രണ്ടു പേരും കോട്ടയം മെഡിക്കൽ കോളജിൽ രണ്ടു പേരുമാണ് മരിച്ചത്. എരഞ്ഞിക്കൽ സ്വദേശി അനിൽകുമാർ, വടകര സ്വദേശി നാരായണി എന്നിവരാണ് കോഴിക്കോട്ട് മരിച്ചത്. റാന്നി അയിരൂർ സ്വദേശി രഞ്ജു (27), വടക്കൻ പറവൂർ സ്വദേശി പുതിയതോട് പുന്നയ്ക്കൽ ഉത്തമൻ (48) എന്നിവരാണ് കോട്ടയം മെഡിക്കൽ കോളജിൽ മരിച്ചത്.

ഇതോടെ നാലു ദിവസത്തിനിടെ എലിപ്പനി ബാധയിൽ മരിച്ചവരുടെ എണ്ണം 35 ആയി. വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച 68 പേരിൽ 33 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗലക്ഷണങ്ങളോടെ 54 പേർ ചികിൽസയിലുണ്ട്. ഇന്നലെ മാത്രം 32 പേരെ പ്രവേശിപ്പിച്ചു. ഇതുവരെ 14 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. മലപ്പുറത്ത് ഒരു മാസത്തിനിടെ മരിച്ചരുടെ എണ്ണം ഏഴായി. 14 പേർക്കു രോഗം സ്ഥിരീകരിച്ചു; 44 പേർക്കു കൂടി സംശയിക്കുന്നു. ആലപ്പുഴയിൽ മൂന്നു പേർക്കും കോട്ടയത്തു രണ്ടുപേർക്കും കാസർകോട്ട് ഒരാൾക്കും കൂടി രോഗം സ്ഥിരീകരിച്ചു.

Related News

Entertainment

Business