യുഎഇയിൽ മഴ; വെള്ളക്കെട്ട്
അബുദാബി∙ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ മിന്നലോടുകൂടി മഴ പെയ്തു. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിനടിയിലായി. ദുബായ്, ജബൽഅലി, ലഹ് ബാബ്, ജുമൈറ, സീഹ് അൽ സലാം, അൽമർമൂം, ഹത്ത, ഷാർജ, മദാം, ഹംരിയ, കൽബ, ഫുജൈറ, അബുദാബി, അൽഐൻ എന്നിവിടങ്ങളിലാണ് മഴ ലഭിച്ചത്. ഇതോടെ താപനിലയും കുറഞ്ഞു. അസ്ഥിര കാലാവസ്ഥ ഇന്നും തുടരും. നാളെ പകൽ പൊടി നിറഞ്ഞ അന്തരീക്ഷമായിരിക്കും. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. നേരിയ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 20 മുതൽ 50 കി.മീ വേഗത്തിൽ കാറ്റു വീശും. വെള്ളിയാഴ്ചയോടെ അന്തരീക്ഷം തെളിയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.