വരുന്നു, സായാഹ്ന ക്ലിനിക്കുകൾ
ദോഹ∙ ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) ആംബുലേറ്ററി കെയർ സെന്ററിൽ സായാഹ്ന ക്ലിനിക്കുകൾ തുടങ്ങുന്നു. റമസാനു ശേഷമാണ് ക്ലിനിക്കുകൾ തുറക്കുക. പ്രാഥമിക ഘട്ടത്തിൽ ഒഫ്താൽമോളജി, ഇഎൻടി, യൂറോളജി, ഓഡിയോളജി എന്നിങ്ങനെ കൂടുതൽ ഡിമാൻഡുള്ള വിദഗ്ധ വിഭാഗങ്ങളുടെ ക്ലിനിക്കുകളാണ് തുടങ്ങുന്നത്. രോഗികൾക്ക് വേഗത്തിൽ പരിചരണം ലഭ്യമാക്കാൻ സായാഹ്‌ന ക്ലിനിക്കുകൾക്ക് കഴിയും. അടുത്ത ഘട്ടങ്ങളിൽ കൂടുതൽ ക്ലിനിക്കുകൾ തുറക്കും.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.