• Home
  • News
  • ഏകാന്തത മൂലം ഉണ്ടാകാവുന്ന ആറ് ആരോഗ്യ പ്രശ്നങ്ങൾ

ഏകാന്തത മൂലം ഉണ്ടാകാവുന്ന ആറ് ആരോഗ്യ പ്രശ്നങ്ങൾ

ഒറ്റപ്പെടൽ അനുഭവിക്കുന്ന നിരവധി പേർ നമ്മുക്ക് ചുറ്റുമുണ്ട്. മാനസിക പ്രശ്നങ്ങൾ, ആത്മഹത്യാ പ്രവണത, ലഹരിയോടുള്ള ആസക്തി, രോഗങ്ങൾ തുടങ്ങി പലതിലേക്കും ഇത് നയിക്കാം. മാനസികാരോഗ്യവും ശാരീരിക ആരോഗ്യവും പരസ്പരബന്ധിതമാണെന്ന് വിദഗ്ധർ പറയുന്നതിനാൽ സാമൂഹികമായി ഒറ്റപ്പെടുകയോ ഏകാന്തത അനുഭവപ്പെടുകയോ ചെയ്യുന്നത് നിരവധി രോഗങ്ങൾക്ക് കാരണമാകും. 

ഏകാന്തത എല്ലാ കാരണങ്ങളാലും അകാല മരണത്തിലേക്ക് നയിച്ചേക്കാമെന്നും പഠനങ്ങൾ പറയുന്നു. നിങ്ങൾ ഏകാന്തതയിലാണെങ്കിൽ അത് ഹൃദ്രോഗം, വിഷാദം, ഉത്കണ്ഠ, പ്രമേഹം, ഹൈപ്പർടെൻഷൻ എന്നിവയ്ക്കും കാരണമാകും.  പ്രായമാകുന്തോറും ആളുകൾക്ക് ഏകാന്തത അനുഭവപ്പെടാം. വളരെയധികം സുഹൃത്തുക്കളെ ഉണ്ടാക്കാൻ ഇഷ്ടപ്പെടാത്ത ആളുകൾക്ക് പോലും ഏകാന്തതയെ മറികടക്കാൻ കഴിയും. ചില ജോലികളിലോ ഹോബിയിലോ  ഏർപ്പെടുന്നത് ഏകാന്തത കുറയ്ക്കാൻ ഒരാളെ സഹായിക്കും. 

ഏകാന്തത മൂലം ഒരാൾക്ക് ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങളിതാ...

ഡിസ്റ്റീമിയ അല്ലെങ്കിൽ നിരന്തരമായ വിഷാദം...

പെർസിസ്റ്റന്റ് ഡിപ്രസീവ് ഡിസോർഡർ (പിഡിഡി) എന്ന് അറിയപ്പെടുന്ന ഡിസ്റ്റീമിയ ഒരു മാനസികവും പെരുമാറ്റ വൈകല്യവുമാണ്. പ്രത്യേകിച്ച് മാനസികവും ശാരീരികവുമായ സമാനമായ മാനസികാവസ്ഥയുടെ ഒരു തകരാറാണ്.  ഏകാന്തത മൂലമുണ്ടാകുന്ന പ്രധാന രോഗങ്ങളിൽ ഒന്നാണിത്. ഒരു ശാരീരിക രോഗമല്ലെങ്കിലും, ഇത് അനുഭവിക്കുന്ന ഒരു വ്യക്തി പലപ്പോഴും തനിച്ചായിരിക്കാൻ ആഗ്രഹിക്കുന്നു. ഡിസ്റ്റീമിയ ഒരു വിട്ടുമാറാത്ത മാനസികാരോഗ്യ അവസ്ഥയാണ്. ഇത് ക്രമേണ ഒരു വ്യക്തിയുടെ ആത്മവിശ്വാസവും ആത്മാഭിമാനവും കുറയുന്നതിലേക്ക് നയിക്കുന്നു.

ഉത്കണ്ഠ/ഒറ്റപ്പെടൽ...

ഉത്കണ്ഠാ തകരാറുള്ള ആളുകൾക്ക് ആളുകളുമായി ഇടപഴകുന്നതിൽ പ്രശ്‌നമുണ്ടാകാം. കാരണം ഇത് ഭയം, സ്വയം അവബോധം, നാണക്കേട് എന്നിവയ്ക്ക് കാരണമാകും. 

രക്തസമ്മർദ്ദം...

ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാഘാതം, പൊണ്ണത്തടി, അതുമായി ബന്ധപ്പെട്ട ശാരീരിക പ്രശ്നങ്ങൾ എന്നിവ സാമൂഹികമായി ഒറ്റപ്പെട്ടവരിൽ സാധാരണയായി കാണപ്പെടുന്നു. ഇവരിൽ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത 29 ശതമാനമാണ്. കൂടാതെ 32% സ്ട്രോക്കിന്റെ വർദ്ധനവും ഗവേഷണങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കാൻസർ...

ഏകാന്തത സമ്മർദ്ദം മൂലമുള്ള ഹോർമോണൽ മാറ്റങ്ങൾക്ക് കാരണമാകുന്നു. ഇത് രോഗങ്ങളോടുള്ള പ്രതിരോധം കുറയുകയും കാൻസറിനുള്ള സാധ്യതയും ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് ജീവശാസ്ത്രജ്ഞർ തെളിയിച്ചിട്ടുണ്ട്.

പ്രമേഹം...

അമിതഭാരമുള്ളവരിൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത പലപ്പോഴും കൂടുതലാണ്. സമ്മർദ്ദവും ഏകാന്തതയും പ്രമേഹ സാധ്യത വർദ്ധിപ്പിക്കും.

ഹൃദയ സംബന്ധമായ രോ​ഗങ്ങൾ...

ഏകാന്തതയും സാമൂഹികമായ ഒറ്റപ്പെടലും അനുഭവിക്കുന്ന പ്രായമായ സ്ത്രീകൾക്ക് ഹൃദയ സംബന്ധമായ രോ​ഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന്  പഠനം പറയുന്നു. സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും കൂടിയ തോതിൽ അനുഭവപ്പെടുന്ന, ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ ഹൃദ്രോഗ സാധ്യത ഏകദേശം 27 ശതമാനം കൂടുതലാണെന്നാണ് അടുത്തിടെ നടന്ന ഒരു പഠനത്തിലെ കണ്ടെത്തൽ. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All