സാനിയ മിര്‍സ ഉംറ നിർവഹിക്കാന്‍നെത്തി
ടെന്നിസ് കോര്‍ട്ടിനോട് വിടപറഞ്ഞതിന് പിന്നാലെ ഉംറ നിർവഹിക്കാന്‍ സൗദി അറേബ്യയിലെത്തി ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം സാനിയ മിര്‍സ. കുടുംബ സമേതമാണ് സാനിയ എത്തിയത്. സമൂഹ മാധ്യമങ്ങളിലൂടെ താരം തന്നെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. മകന്‍ ഇഹ്സാൻ മിര്‍സ മാലിക്, മാതാപിതാക്കളായ ഇമ്രാൻ മിർസ, നസീമ മിർസ, സഹോദരി അനാം മിർസ, സഹോദരീ ഭർത്താവും ക്രിക്കറ്ററുമായ മുഹമ്മദ് അസദുദ്ദീൻ തുടങ്ങിയവരാണ് കൂടെയുള്ളത്. എന്നാൽ, ഭർത്താവ് ഷുഹൈബ് മാലിക് സാനിയക്കൊപ്പമില്ല. മദീനയിലെ പ്രശസ്തമായ മസ്ജിദുന്നബവിയില്‍നിന്നും ഹോട്ടൽ മുറിയിൽനിന്നുമൊക്കെയുള്ള ചിത്രങ്ങൾ കൂട്ടത്തിലുണ്ട്.
‘അല്ലാഹുവിന് നന്ദി, നമ്മുടെ പ്രാർഥനകള്‍ അവന്‍ സ്വീകരിക്കട്ടെ’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ക്ക് പങ്കുവെച്ചത്. ഇതിന് താഴെ മുൻ ഇന്ത്യൻ ക്രിക്കറ്റർ ഇർഫാൻ പത്താൻ ‘ആമീൻ’ എന്ന് മറുപടിയുമിട്ടിട്ടുണ്ട്. നടി ഹുമ ഖുറേഷിയും ഇമോജികളിട്ട് പ്രതികരിച്ചു.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.