• Home
  • News
  • അമിത വില ഈടാക്കിയാൽ പിടിവീഴും

അമിത വില ഈടാക്കിയാൽ പിടിവീഴും

ദോഹ∙ റമസാനിൽ ഭക്ഷ്യോൽപന്നങ്ങൾക്ക് അമിത വില ഈടാക്കിയാൽ കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പോടെ പരിശോധന കർശനമാക്കി അധികൃതർ. നോമ്പുകാലത്ത് ഭക്ഷ്യസാധനങ്ങളുടെ ഡിമാൻഡ് കൂടുമെന്നതിനാൽ അമിത വില ഈടാക്കുന്നത് തടയാൻ ഒട്ടേറെ പദ്ധതികൾ ഒരുക്കിയിട്ടുണ്ട്.

പ്രാദേശിക ഉൽപാദനം വർധിപ്പിക്കാനും പൗരന്മാർക്ക് സബ്‌സിഡി നിരക്കിൽ ചെമ്മരിയാടുകളെ വിതരണം ചെയ്യാനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ക്വാളിറ്റി ലൈസൻസിങ് ആൻഡ് മാർക്കറ്റ് കൺട്രോൾ വകുപ്പ് ഡയറക്ടർ ഡോ. മുഹമ്മദ് അഹമ്മദ് അൽ ബൊഹഷെം അൽ സയിദ് വ്യക്തമാക്കി. ഈ മാസം 18 മുതലാണ് ചെമ്മരിയാടുകളുടെ വിൽപന തുടങ്ങിയത്.

രാജ്യത്തെ വിവിധ വിൽപനശാലകളുടെ സഹകരണത്തോടെ 913 ഭക്ഷ്യ-ഭക്ഷ്യേതര ഉൽപന്നങ്ങൾക്ക് വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. റമസാനിലുടനീളം ഈ വിലക്കുറവ് പ്രാബല്യത്തിലുണ്ട്. കച്ചവടക്കാർ അമിത വില ഈടാക്കിയാൽ ഉപഭോക്താക്കൾക്ക് അധികൃതരെ നേരിട്ട് അറിയിക്കാൻ സൗകര്യമുണ്ട്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All