മൊബൈല്‍ ഷോപ്പിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ ശേഷം ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു
മനാമ: ബഹ്റൈനില്‍ മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉത്പന്നങ്ങളും വില്‍ക്കുന്ന കടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ ശേഷം ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ഗുദൈബിയയിലായിരുന്നു സംഭവം. കടയുടെ ഗ്ലാസ് ഡോര്‍ തകര്‍ത്താണ് പടികളും മറികടന്ന് കാറിന്റെ മുന്‍ചക്രങ്ങള്‍ കടയുടെ അകത്തെത്തിയത്.
രാത്രി സമയത്ത് കടയില്‍ ജീവനക്കാരും കുറച്ച് ഉപഭോക്താക്കാളും ഉള്ളപ്പോഴായിരുന്നു സംഭവം. ഡോറിലെ ഗ്ലാസ് ചില്ലുകള്‍ ശരീരത്തില്‍ പതിച്ച് ജീവനക്കാര്‍ക്കും ചില ഉപഭോക്താക്കള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്‍തു. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഡ്രൈവര്‍ അപ്പോള്‍ തന്നെ സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു. ജീവനക്കാര്‍ വിവരം അറിയിച്ചത് പ്രകാരം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.