കുവൈത്തിൽ ഫ്ലക്സിബിൾ ജോലി സമയം നടപ്പിലാക്കി; റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം
കുവൈത്ത് സിറ്റി; കുവൈത്തിൽ ജീവനക്കാരുടെ വ്യത്യസ്ത ഹാജർ സമയവും ഫ്ലക്സിബിൾ ജോലി സമയവും kuwait traffic ഇന്ന് മുതൽ നടപ്പിലാക്കിത്തുടങ്ങി. റമദാൻ മാസത്തോട് അനുബന്ധിച്ചാണ് ജീവനക്കാർക്ക് പൂതിയ ജോലി സമയം അനുവദിച്ചത്. രാജ്യത്തെ റോഡുകളിൽ ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ടാണ് പുതിയ രീതി നടപ്പിലാക്കിയത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഗതാഗതക്കുരുക്കിന് വലിയ കുറവ് വന്നിട്ടില്ല. സായാഹ്ന സമയത്ത് റോഡിലെ കുരുക്ക് വലിയ വെല്ലുവിളി ഉയർത്തുന്നുമുണ്ട്. ഈ സാഹചര്യത്തിൽ ഗതാഗത കുരുക്കും സർക്കാർ ഓഫീസ് സമയവും തമ്മിൽ കാര്യമായി ബന്ധമില്ലെന്ന് തന്നെയാണ് ചിലർ അഭിപ്രായപ്പെടുന്നത്. ഹൈവേകളിലും മറ്റ് റോഡുകളിലും ഒരു മില്യണിലധികം വാഹനങ്ങളാണ് ഒരേ സമയം എത്തിയതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാജ്യത്ത് അതി രൂക്ഷമായ ഗതാഗത കുരുക്ക് ആണ് അനുഭവപ്പെട്ടു വരുന്നത്.രാജ്യത്തെ പ്രധാന റോഡുകളിൽ ഒരേ സമയം നിരവധി വാഹനങ്ങൾ ഇറങ്ങുന്നതാണ് ഇതിനു കാരണം എന്നാണ് ഗതാഗത വകുപ്പിന്റെ നിരീക്ഷണ സംവിധാനം വഴി കണ്ടെത്തിയിരിക്കുന്നത്.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.